ഇന്ന് ലാന്‍റിംഗ് നടന്നില്ലെങ്കില്‍; ചന്ദ്രയാന്‍ 3 ലാന്‍റിംഗില്‍ പ്ലാന്‍ ബിയും ഐഎസ്ആര്‍ഒയ്ക്കുണ്ട്.!

By Web TeamFirst Published Aug 23, 2023, 12:55 PM IST
Highlights

 എന്നാല്‍ ചന്ദ്രയാന്‍ 2 ലാന്‍റിംഗ്  സമയത്ത് സംഭവിച്ച പിഴവുകള്‍ എല്ലാം പരിഹരിച്ച് ഈ ദൗത്യം വിജയകരമാകും എന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. 

ദില്ലി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍-മൂന്ന് ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണുള്ളത്. റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25ന്‍റെ പശ്ചാത്തലത്തില്‍ ആശങ്കയോടെയാണ് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ലാന്‍റിംഗിനെ രാജ്യവും ശാസ്ത്രലോകവും ഉറ്റുനോക്കുന്നത്. എന്നാല്‍ ചന്ദ്രയാന്‍ 2 ലാന്‍റിംഗ്  സമയത്ത് സംഭവിച്ച പിഴവുകള്‍ എല്ലാം പരിഹരിച്ച് ഈ ദൗത്യം വിജയകരമാകും എന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. 

ഇന്ന് ചന്ദ്രയാന്‍ 3യുടെ ചന്ദ്രോപരിതലത്തിലെ  ലാന്‍റിംഗ് നടന്നില്ലെങ്കില്‍ ഒരു പ്ലാന്‍ ബിയും ഐഎസ്ആഒ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) ഡയറക്ടർ നിലേഷ് എം ദേശായി പറയുന്നത്.


ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.ഇപ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. എന്നാല്‍ അവസാന പരിശോധനയില്‍‌ എന്തെങ്കിലും പ്രത്യേക സാഹചര്യം കണ്ടെത്തിയാല്‍ ലാൻഡിങ് മാറ്റി വെച്ചേക്കും. 

ഈ അവസ്ഥയിലാണ് ഐഎസ്ആര്‍ഒ പ്ലാന്‍‌ ബി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് നടന്നില്ലെങ്കില്‍ ആ​ഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ പറയുന്നത്. ആ​ഗസ്റ്റ് 27 നാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് 400- 450 കിലോമീറ്റർ മാറിയാകും ലാൻഡ് ചെയ്യുക എന്നും ഐഎസ്ആര്‍ഒ അറിയിക്കുന്നു. അവസാന ഘട്ട ക്ലിയറന്‍സിന് ശേഷം മാത്രമായിരിക്കും ലാന്‍റിംഗിനായി 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ലാന്‍റര്‍ മൊഡ്യൂളിനെ ഇറക്കൂ. 

അതേ സമയം ലാന്‍റിംഗിന്‍റെ ചരിത്ര നിമിഷം ഐഎസ്ആര്‍ഒ യൂട്യൂബ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലൈവായി കാണാനുള്ള സൌകര്യവുമുണ്ട്.  

ചന്ദ്രയാൻ 3 ലാന്‍റിംഗ്: നിര്‍ണ്ണായകമായ ആ 17 മിനുട്ടുകളില്‍ സംഭവിക്കുന്നത് വിശദീകരിച്ച് ഐഎസ്ആര്‍ഒ

ചാന്ദ്ര രഹസ്യങ്ങൾ തേടി ചന്ദ്രയാൻ; അഭിമാന മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ | Chandrayaan 3 | ISRO

click me!