റിസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം മെയ് 22 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

Published : May 12, 2019, 11:51 AM IST
റിസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം മെയ് 22 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

Synopsis

പിഎസ്ആല്‍വി- സി46 ഉപയോഗിച്ചായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക. കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

ദില്ലി: ഭൗമ നിരീക്ഷണത്തിനായുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 ഉപഗ്രഹം മെയ് 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായാണ് ഈ ുപഗ്രഹങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. 

പിഎസ്ആല്‍വി- സി46 ഉപയോഗിച്ചായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക. കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ റിസാറ്റ്-1 വിക്ഷേപിച്ചത്. അതിര്‍ത്തികള്‍ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നിനുള്ള ചാര ഉപഗ്രഹമായിരുന്നു റിസാറ്റ് 2. ഭൗമനിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. 

റിസാറ്റ് 2-ന്റെ ലഘൂകരിച്ച പതിപ്പാണ് ഇപ്പോൾ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഭൗമ നിരീക്ഷണത്തിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും റിസാറ്റ് 2-നെക്കാള്‍ മികവ് 2ബിആര്‍1-ന് ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. 

PREV
click me!

Recommended Stories

കണവകളെ തേടിയെത്തി കിടങ്ങുകളിൽ കുടുങ്ങി, ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയത് ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം
കേരളത്തിലെ ശുദ്ധവായു സൂചികയിൽ തട്ടേക്കാട് ഒന്നാമത്, മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട്