ശുഭവാര്‍ത്ത; ഓസോണ്‍ പാളിയിലെ ആ വലിയ ദ്വാരം തനിയെ അടഞ്ഞു, ശാസ്ത്രലോകത്തിന് അത്ഭുതം

By Web TeamFirst Published Apr 26, 2020, 7:34 PM IST
Highlights

ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട് 

ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. അസാധാരണമായി അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട് 

യൂറോപ്പിലെ കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞതായി സ്ഥിരീകരിച്ചത്. ഒരു പ്രദേശത്ത് ഓസോണ്‍ പാളിയിലുണ്ടാവുന്ന കനക്കുറവിനെയാണ് ഓസോണ്‍ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരം രാസവസ്തുക്കളാണ് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ കൂടിയാണ്. സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയേയും ജീവജാലകങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുള്ള ഘടനയാണ് ഓസോണിനുള്ളത്.

The unprecedented 2020 northern hemisphere has come to an end. The split, allowing -rich air into the Arctic, closely matching last week's forecast from the Monitoring Service.

More on the NH Ozone hole➡️https://t.co/Nf6AfjaYRi pic.twitter.com/qVPu70ycn4

— Copernicus ECMWF (@CopernicusECMWF)

അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരുന്നതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. എല്ലാവര്‍ഷത്തിലും അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ദക്ഷിണാര്‍ദ്ധഗോളത്തിലെ ശൈത്യകാലത്ത് അന്റാര്‍ട്ടിക്കന്‍ താപനില വളരെ കുറഞ്ഞിരിക്കുകയും ഉയരത്തിലുള്ള മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുകയും ചെയ്യുന്നതാണ്  ഇതിന് പ്രധാന കാരണമായി നിരീക്ഷിക്കുന്നത്.  

click me!