സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ വിലസുന്ന ഒരു ഭീമന്‍ ഛിന്നഗ്രഹമാണ് 16 സൈക്കി. ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള 16 സൈക്കി ഛിന്നഗ്രഹത്തിന് 173 മൈൽ വീതിയും 144 മൈൽ നീളവും കണക്കാക്കുന്നു.
ബഹിരാകാശത്തെ ആ നിധി ഭൂമിയില്‍ എത്തിച്ചാല്‍ ലോകത്തെ 830 കോടി മനുഷ്യര്‍ക്കും ശതകോടീശ്വരന്‍മാരാകാം! ഇത് വായിച്ചപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടാകും. ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ കഴിവുള്ള ഒരു നിധി ബഹിരാകാശത്തുണ്ട് എന്നതൊരു വസ്‌തുതയാണ്. '16 സൈക്കി' (16 Psyche) എന്ന ഛിന്നഗ്രഹമാണ് അതിന്‍റെ മൂല്യം കൊണ്ട് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. എന്താണ് 16 സൈക്കി എന്ന ആസ്‌ട്രോയ്‌ഡിന് ഇത്രയേറെ വില ശാസ്ത്രലോകം കല്‍പ്പിക്കാന്‍ കാരണം എന്നറിയുമോ?
സ്വര്‍ണവും പ്ലാറ്റിനവും ഒളിച്ചിരിക്കുന്ന 16 സൈക്കി
സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയില്‍ വിലസുന്ന ഒരു ഭീമന്‍ ഛിന്നഗ്രഹമാണ് 16 സൈക്കി. ഉരുളക്കിഴങ്ങിന്‍റെ ആകൃതിയിലുള്ള 16 സൈക്കി ഛിന്നഗ്രഹത്തിന് കണക്കാക്കുന്നു. 16 സൈക്കിയുടെ ഉപരിതല വിസ്‌തീര്‍ണം 64,000 ചതുരശ്ര മൈൽ. സൂര്യനെക്കാൾ ഭൂമിയോട് വളരെ അടുത്താണ് 16 സൈക്കിയുടെ സ്ഥാനം. ആകൃതിയും വലിപ്പവും മാത്രമല്ല 16 സൈക്കി എന്ന ഛിന്നഗ്രഹത്തെ വാര്‍ത്തകളില്‍ ഇടംപിടിപ്പിക്കുന്നത്.
ആസ്‌ട്രോയ്‌ഡ് കുതുകികള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള നൂറുകണക്കിന് ഛിന്നഗ്രഹങ്ങളേക്കാള്‍ സമ്പത്ത് 16 സൈക്കി എന്ന ഒറ്റ ഛിന്നഗ്രഹത്തിലുണ്ട് എന്നാണ് അനുമാനം. 225 കിലോമീറ്റര്‍ അഥവാ 140 മൈല്‍ വ്യാസമാണ് 16 സൈക്കിക്ക് കണക്കാക്കുന്നത്. 64000 ചതുരശ്ര കിലോമീറ്റര്‍ വരും. പൂര്‍ണമായും ലോഹകവചമുള്ള 16 സൈക്കി ഛിന്നഗ്രഹത്തിന്‍റെ അകക്കാമ്പ് നിക്കല്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ്. തീര്‍ന്നില്ല, ഇത്രയും വിശാലമായ പ്രദേശത്തിന്‍റെ അന്തര്‍ഭാഗത്ത് അളക്കാനാവാത്ത അളവില്‍ സ്വര്‍ണവും പ്ലാറ്റിനവും ഭൂമിയിലേതിന് സമാനമായ മറ്റനേകം അപൂര്‍വ ലോഹങ്ങളുമുണ്ട് എന്നും കരുതപ്പെടുന്നു. ഇതാണ് സൗരയൂഥത്തിലെ തുറക്കാത്ത നിലവറയായി 16 സൈക്കിയെ ശാസ്ത്രലോകം കണക്കാക്കാനുള്ള കാരണം. 8,000,000,000,000,000,000 യൂറോ അല്ലെങ്കില്‍ £8 quintillion ആണ് 16 സൈക്കി ഛിന്നഗ്രഹത്തിന്‍റെ മൂല്യം കണക്കാക്കുന്നത്. ലോക ജനസംഖ്യ 830 കോടിയായി കണക്കാക്കിയാല്‍, ഓരോ മനുഷ്യനും 1 ബില്യണ്‍ യൂറോയ്‌ക്കടുത്ത് (ഏകദേശം 10,000 കോടി രൂപ) തുക ലഭിക്കും. ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്‍മാരാക്കാന്‍ 16 സൈക്കി ഛിന്നഗ്രഹത്തിലെ ഈ സമ്പത്ത് ധാരാളം എന്ന് പറയുന്നത് തമാശയല്ല എന്ന് നിങ്ങള്‍ക്ക് വ്യക്തമായില്ലേ.
16 സൈക്കി എന്ന പേരിന് പിന്നില്‍
1852-ല്‍ ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്‌പാരീസാണ് അസാധാരണമായ ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് പുരാണങ്ങളിലെ സൈക്കി എന്ന കഥാപാത്രത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ഛിന്നഗ്രഹത്തിന് ആനിബേല്‍ സൈക്കി എന്ന പേര് നല്‍കിയത്.
16 സൈക്കിയിലെ സ്വര്‍ണം ഭൂമിയിലെത്തിക്കാനാകുമോ?
സ്വര്‍ണമടക്കമുള്ള ലോഹങ്ങളുടെ അപൂര്‍വ ശേഖരമാണ് 16 സൈക്കി ഛിന്നഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നത് എങ്കിലും അതിനെ ബഹിരാകാശത്ത് വച്ച് കുഴിച്ചെടുക്കുന്നതും ഭൂമിയില്‍ എത്തിക്കുന്നതും എളുപ്പമല്ല. എങ്കിലും 16 സൈക്കി ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതലായി പഠിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായി സൈക്കി എന്ന ബഹിരാകാശ പേടകത്തെ നാസ 2023 ഒക്ടോബര്‍ 13ന് നാസ അയച്ചിട്ടുണ്ട്. സ്പേസ്എക്‌സിന്‍റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഉപയോഗിച്ചായിരുന്നു സൈക്കി പേടകത്തിന്‍റെ വിക്ഷേപണം. 3.5 ബില്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 2029 ഓഗസ്റ്റില്‍ സൈക്കി പേടകം 16 സൈക്കി ഛിന്നഗ്രഹത്തിലെത്തും എന്നാണ് പ്രതീക്ഷ. 16 സൈക്കി ഛിന്നഗ്രഹത്തിന്‍റെ ഉപരിതലത്തെയും ഗുരുത്വാകര്‍ണത്തെയും കാന്തികമണ്ഡലത്തെയും കുറിച്ച് സൈക്കി പേടകം പഠിക്കും. 16 സൈക്കിയില്‍ നിന്ന് അപൂര്‍വ സമ്പത്തി കുഴിച്ചെടുക്കുക എന്ന സാഹസികത അപ്പോഴും ഒരു സ്വപ്‌നമായി തുടരും. 16 സൈക്കി ഭൂമിയില്‍ നിന്ന് വിദൂരത്താണെന്നതും മൈനിംഗ് ഇപ്പോള്‍ പ്രായോഗികമല്ല എന്നതുതന്നെ കാരണം. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് വലിയ അളവില്‍ സാംപിളുകള്‍ ഭൂമിയിലെത്തിക്കാന്‍ നിലവിലെ സാങ്കേതികവിദ്യകള്‍ക്ക് കഴിയില്ല. 16 സൈക്കിയിലെ സ്വര്‍ണവും പ്ലാറ്റിനവും ഏറെ അളവില്‍ ഭൂമിയില്‍ എത്തിച്ചാല്‍ അപൂര്‍വ ലോഹങ്ങളെങ്കിലും അവയുടെ വില അതോടെ ഇടിയുമെന്നത് ലോകത്തെ കാത്തിരിക്കുന്ന മറ്റൊരു യാഥാര്‍ഥ്യം.



