ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച ശില്‍പികളിലൊരാള്‍; എം മോഹൻ എൽപിഎസ്‌സി മേധാവി

Published : Jan 26, 2025, 01:40 PM ISTUpdated : Jan 26, 2025, 04:21 PM IST
ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച ശില്‍പികളിലൊരാള്‍; എം മോഹൻ എൽപിഎസ്‌സി മേധാവി

Synopsis

എം മോഹന്‍ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ മേധാവി (LPSC), ഐഎസ്ആര്‍ഒയുടെ നിര്‍ണായക ചുമതലയില്‍ മറ്റൊരു മലയാളി, ഇസ്രൊയുടെ റോക്കറ്റ് എഞ്ചിനുകള്‍ വികസിപ്പിക്കുന്നത് എൽപിഎസ്‍സിയാണ് 

തിരുവനന്തപുരം: വലിയമലയിലെ ഐഎസ്ആ‌‌‌ർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (LPSC) മേധാവിയായി മലയാളി ശാസ്ത്രജ്ഞന്‍ എം മോഹനെ നിയമിച്ചു. എൽപിഎസ്‍സി മേധാവിയായിരുന്ന ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എം മോഹനന്‍റെ നിയമനം. നാളെ ചെന്നൈയില്‍ മോഹന്‍ ചുമതലയേല്‍ക്കും. 2008ലെ ചന്ദ്രയാന്‍-1 ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ പതാക വിജയകരമായി പതിപ്പിച്ച മൂണ്‍ ഇംപാക്ട് പ്രോബിന്‍റെ സിസ്റ്റം ലീഡറായിരുന്നു എം മോഹന്‍. 

ഇസ്രൊയുടെ ഏറ്റവും സുപ്രധാനമായ സാങ്കേതിക സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ അഥവാ എല്‍പിഎസ്‌സി. വലിയമലയിലെ എല്‍പിഎസ്‌സിയാണ് വികാസ് എഞ്ചിനും ക്രയോജനിക് എഞ്ചിനുകളും അടക്കം ഇസ്രൊയുടെ എല്ലാ റോക്കറ്റ് എഞ്ചിനുകളും വികസിപ്പിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ എം മോഹൻ നിലവിൽ വിഎസ്എസ്‍സിയിൽ പ്രൊജക്ട്സ് വിഭാഗം മേധാവിയാണ്. അതിന് മുമ്പ് 2023 ജൂണ്‍ മുതല്‍ ഒരു വര്‍ഷക്കാലം ഗഗൻയാൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍ററിന്‍റെ മേധാവിയായിരുന്നു. വിഎസ്എസ്‌സി അസോസിയേറ്റ് ഡയറക്ടര്‍ (R & D), വിഎസ്എസ്‌സി ഡപ്യൂട്ടി ഡയറക്ടര്‍ (MME), വിഎസ്എസ്‌സി ഡപ്യൂട്ടി ഡയറക്ടര്‍ (ASOE) എന്നീ ചുമതലകളും വഹിച്ചു. എം മോഹന്‍ ജിഎസ്എൽവി എഫ് 8, എഫ് 11 ദൗത്യങ്ങളുടെ മിഷൻ ഡയറക്ടര്‍ കൂടിയായിരുന്നു. 2016ല്‍ ഐഎസ്ആര്‍ഒ പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡും, 2010ല്‍ ഇസ്രൊ മെറിറ്റ് അവാര്‍ഡും കരസ്ഥമാക്കി. 

എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ ഫെലോ, സൊസൈറ്റി ഓഫ് എയ്റോസ്പേസ് മാനുഫാക്‌ചറിംഗ് എഞ്ചിനീയേഴ്സ് പ്രസിഡന്‍റ്, ഹൈ എനർജി മെറ്റീരിയൽസ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ സൊസൈറ്റി ഓഫ് എയ്റോസ്പേസ് ആൻഡ് റിലേറ്റഡ് മെക്കാനിസം എന്നിവയുടെ ലൈഫ് മെംബർ സ്ഥാനങ്ങളും എം മോഹന്‍ വഹിക്കുന്നു.

Read more: കന്യാകുമാരിയിലെ ഗ്രാമത്തിൽ നിന്ന് ഐഎസ്ആര്‍ഒ തലപ്പത്തേക്ക്; ഡോ. വി നാരായണന്‍ ഇസ്രൊയുടെ 'എഞ്ചിന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും