എയ്ഡ്സ് ചികില്‍സിച്ച് ഭേദമാക്കാം; 12 വര്‍ഷം എച്ച്ഐവി ബാധിതനായ വ്യക്തി രക്ഷപ്പെട്ടു

By Web TeamFirst Published Mar 5, 2019, 11:14 AM IST
Highlights

ന്യൂയോര്‍ക്ക് ടൈംസില്‍ ചികില്‍സ രീതി വിവരിക്കുന്നത് ഇങ്ങനെ. അർബുദത്തിനുള്ള ചികിത്സയായ മജ്ജ  മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് രോഗിക്ക് ജീവൻ തിരിച്ച് നൽകിയത്

ലണ്ടന്‍: ചികില്‍സയില്ലെന്ന് കരുതിയ എയ്ഡ്സ് ചികില്‍സിച്ച് ഭേദമാക്കാം എന്ന കണ്ടെത്തലുമായി വൈദ്യ ശാസ്ത്രലോകം. പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത “ലണ്ടൻ രോഗി” എന്ന് മാത്രം അറിയപ്പെടുന്ന ഒരാളിൽ രോഗം പൂർണ്ണമായും ചികിൽസിച്ച് മാറ്റിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ വിശദവിവരങ്ങള്‍ നേച്ചര്‍ മാഗസിനിലൂടെ ഉടന്‍ പുറത്തുവിടും.

ന്യൂയോര്‍ക്ക് ടൈംസില്‍ ചികില്‍സ രീതി വിവരിക്കുന്നത് ഇങ്ങനെ. അർബുദത്തിനുള്ള ചികിത്സയായ മജ്ജ  മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ് രോഗിക്ക് ജീവൻ തിരിച്ച് നൽകിയത്. രണ്ടു രോഗികൾക്കും അർബുദവും, എയ്ഡ്സും ഉണ്ടായിരുന്നു. അർബുദത്തിനുള്ള ചികിത്സ എന്ന നിലയ്ക്കാണ് രണ്ടു പേർക്കും ഈ ശസ്ത്രക്രിയ നടത്തിയിരുന്നത്. 

എന്നാൽ മാറ്റിവെച്ച കോശങ്ങൾ എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്നതാണ് കണ്ടത് തിരിച്ചറിയുകയായിരുന്നു. എന്നാൽ ഐയ്ഡ്‌സ് രോഗികളിൽ ഈ ശസ്ത്രക്രിയ അത്ര നിസ്സാരമായി നടത്താവുന്ന ഒന്നല്ല എന്നതാണ് ഈ ചികിത്സയുടെ ഒരു വെല്ലുവിളി. ചികിത്സ ചിലപ്പോൾ ഭീകര പാർശ്വ ഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്നും റിപ്പോര്‍ട്ട് പറയുന്നു.

പക്ഷെ അത് അത്ര നിസ്സാരമായിട്ട് ചെയ്യാനാകുന്ന കാര്യമല്ലെന്നും അതുകൊണ്ടു തന്നെയാണ് ആദ്യ ചികിത്സ കഴിഞ്ഞ് മറ്റൊരാളെ ചികിൽസിച്ചു ഭേദമാക്കാൻ  ഇത്ര വർഷങ്ങൾ വേണ്ടി വന്നതെന്നും വിദഗ്ദർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നീണ്ട പന്ത്രണ്ട് വര്‍ഷം എയ്ഡ്സ് ബാധിതനായ വ്യക്തിയാണ് രോഗത്തെ തോല്‍പ്പിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രോഗിയുടെ അനുഭവം ഈ റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍കൊള്ളിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് പൂര്‍ണ്ണമായും കരുതിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവിശ്വസനീയമായ അവസ്ഥയിലാണ്, രോഗം ഭേദമായിരിക്കുന്നു.  ചികിൽസിച്ച് ഡോക്ടറുമ്മാരോട് നന്ദിയുണ്ട്. വളരെ പ്രയാസമേറിയ ചികില്‍സ രീതിയില്‍ ഞാൻ അവരോട് പൂർണ്ണമായി സഹകരിച്ചുവെന്നും ഇയാള്‍ പറയുന്നു.

സമാനമായ രീതിയില്‍ 2007 ൽ തിമോത്തി റേ ബ്രൗൺ എന്ന ആൾക്കാണ് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ എയ്ഡ്‌സ് രോഗം പൂർണ്ണമായും ഭേദമായി എന്ന വാര്‍ത്തയുണ്ടായിരുന്നു. എയ്ഡ്സിനൊപ്പം രക്താര്‍ബുദവും ബാധിച്ച ഈ വ്യക്തിക്ക് പ്രയാസകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. ഇയാൾ ഇപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു.
 

click me!