
ഒറിഗോണ്‍: ഫെബ്രുവരി അവസാനം വാഷിംഗ്ടൺ കൗണ്ടിയിൽ കോഡിവില്ലെ പ്ലാന്‍റേഷന് സമീപം ഉൽക്കാശിലകൾ പതിച്ചതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ സ്ഥിരീകരിച്ചു. കുറഞ്ഞ പിണ്ഡമുള്ള ഉൽക്കാശിലാ പതനം എന്നാണ് ഈ സംഭവത്തെ നാസ വിശേഷിപ്പിച്ചത്. വാഷിംഗ്ടൺ കൗണ്ടിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് രാത്രി 8 മണിക്ക് ശേഷം ഒരു സോണിക് ബൂം ശബ്‍ദം ഉണ്ടായതായി വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും അത് ഉൽക്കാശിലയുടെ ജ്വലനം കാരണം സംഭവിച്ചതാണ് എന്നുമാണ് നാസയുടെ നിഗമനം.
'ആ പ്രദേശത്തുടനീളമുള്ള ദൃക്‌സാക്ഷികൾ ആകാശത്ത് ഒരു വലിയ പച്ച മിന്നൽ കണ്ടു, ഹൂൾട്ടണിലെ ഒരു റഡാറിൽ നിന്ന് നിരവധി റഡാർ സിഗ്നേച്ചറുകളും ലഭിച്ചു'- എന്നും നാസ ഉല്‍ക്കാശിലാ പതനത്തെ കുറിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ കുറിച്ചു. വീഴ്ചയുടെ സ്ഥലം കനത്ത വനപ്രദേശമാണെന്നും അതുകൊണ്ടുതന്നെ ചെറിയ ഉൽക്കാ ഭാഗങ്ങൾ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കാം എന്നും നാസ പറയുന്നു.
ബാംഗോർ മുതൽ ഡൗൺ ഈസ്റ്റ് വരെയും വടക്കുകിഴക്ക് പ്രിൻസ് എഡ്വേർഡ് ദ്വീപ് വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള ഏകദേശം 20 സാക്ഷികള്‍ നാസയ്ക്ക് ആകാശത്തെ പച്ച മിന്നലിനെ കുറിച്ച് വിവരങ്ങള്‍ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിനെക്കുറിച്ച് നാസ അവരുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ വിവരണങ്ങൾ ആകാശത്ത് ഒരു തിളക്കമുള്ള പൊട്ടിത്തെറി കാണിക്കുന്നുണ്ട്. ദൃക്‌സാക്ഷി റിപ്പോർട്ടുകളിൽ താരതമ്യേന വ്യാപകമായ സോണിക് ബൂം റിപ്പോർട്ടുകളും ഉൾപ്പെടുന്നുവെന്നും ഉൽക്കാശില പതനത്തിന് കാരണമാകുന്ന മിക്കതിനേക്കാൾ ഉയർന്ന വേഗതയിലാണ് ഫയർബോൾ ചലിക്കുന്നതെന്ന് തോന്നുന്നുവെന്നും, ഇതൊരു കാഴ്ചാ ഭ്രമം ആയിരിക്കാമെന്നും നാസ പറഞ്ഞു.
സീസ്മോമീറ്റർ ഡാറ്റയുടെ സ്വതന്ത്ര വിശകലനം റഡാർ സിഗ്നേച്ചറുകൾക്ക് സമീപം ഒരു സോണിക് ബൂം കണ്ടെത്തിയെന്നും പക്ഷേ വടക്കുപടിഞ്ഞാറോട്ട് കൂടുതൽ അകലെയുള്ള AMS പ്രൊജക്റ്റ് ചെയ്ത ഗ്രൗണ്ട് ട്രാക്കുമായി ഇത് ഒരു പരിധിവരെ യോജിക്കുന്നില്ല എന്നും നാസ പറയുന്നു. മെയ്‌നിലെ ഹൗൾട്ടണിലുള്ള KCBW NEXRAD റഡാറിൽ നിന്നാണ് റഡാർ സിഗ്നേച്ചറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 5.1 ഡിഗ്രി എലവേഷൻ സ്വീപ്പിൽ KCBW 0102 UTC ഡാറ്റ സെറ്റിൽ ആദ്യത്തെ റഡാർ സിഗ്നേച്ചർ ദൃശ്യമാകുന്നു. ഹ്രസ്വ-ദൂര ടർബുലൻസുമായി പൊരുത്തപ്പെടുന്ന ഒരു ഡോപ്ലർ സിഗ്നേച്ചറും ഈ സിഗ്നേച്ചറിനൊപ്പം ഉണ്ട്. 0109 UTC ഡാറ്റ സെറ്റിൽ 0.88, 1.32 ഡിഗ്രി എലവേഷൻ സ്വീപ്പുകളിൽ രണ്ട് റഡാർ സിഗ്നേച്ചറുകൾ കൂടി ദൃശ്യമാകുന്നുവെന്നും നാസ വ്യക്തമാക്കുന്നു. ഭൂപടങ്ങളില്‍ കാണിച്ചിരിക്കുന്ന ഏറ്റവും അടുത്തുള്ള പട്ടണം കോഡിവില്ലെ എംഇ ആണെന്ന് നാസ കൂട്ടിച്ചേർത്തു.
ഒരു ഉൽക്കാശില എന്നത് ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് വീഴുന്ന ഒരു ഉറച്ച പാറക്കഷണമാണ്. അതിന്‍റെ വലുപ്പം ഒരു ഉരുളൻ കല്ല് മുതൽ ഒരു വലിയ പാറക്കല്ല് വരെ ആകാമെന്നാണ് നാസ പറയുന്നത്.
NB: വാര്‍ത്തയിലെ ചിത്രം സാങ്കല്‍പ്പികം
Read more: ചന്ദ്രന്‍ ഭൂമിയുടെ കുഞ്ഞനിയന്‍ തന്നെ! ചന്ദ്രന്‍റെ ഉത്ഭവം ഭൂമിയിൽ നിന്നെന്ന് പുതിയ പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം