കൊറോണ കാരണമുള്ള മരണം; ധാരണകള്‍ പുതുക്കേണ്ടി വരുമോ; സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗവേഷണം പുരോഗമിക്കുന്നു.!

By Asianet MalayalamFirst Published Oct 12, 2020, 10:51 AM IST
Highlights

ബ്രാഡിക്കിനിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍റെ കൊവിഡ് ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ പെരുമാറ്റമാണ് ഡാന്‍ ജേക്കബ്സണ്‍ന്‍റെ  ഇതൊരു രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമണോ പുതിയ സംശയത്തിന്‍റെ അടിസ്ഥാനം.

ന്യൂയോര്‍ക്ക്: കൊവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുവാന്‍ സാധിക്കുന്നത്. വാക്സിന്‍ എന്ന വിദൂര സാധ്യതയായി തന്നെ അവശേഷിക്കുമ്പോള്‍ രോഗം പടരുന്നു എന്നത് ഒരു സത്യമായി തന്നെ അവശേഷിക്കുന്നു. അതിനിടയില്‍ ലോകമെങ്ങുമുള്ള ഗവേഷകര്‍ വൈറസിനെ പിടിച്ചുകെട്ടാന്‍ വഴികള്‍ ആലോചിക്കുകയാണ്. ടെക് റഡാറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ കൊറോണയെ പിടിച്ചുകെട്ടാന്‍ പുതിയ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയിലെ പ്രശസ്തനായ കമ്പ്യൂട്ടേഷണല്‍ സിസ്റ്റം ബയോളജിസ്റ്റ് ഡാന്‍ ജേക്കബ്സണിന്‍റെ നേതൃത്വത്തിലുള്ള ടീം ആണ് ഇതിന് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അമേരിക്കയിലെ ഓക് റിജ് നാഷണല്‍ ലാബോറട്ടറിയിലെ ഗവേഷകനായ ഇദ്ദേഹം പുതിയ പദ്ധതിക്കായി ഇരുപത് അംഗ ഗവേഷണ സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. ഈ സംഘം മാത്രമല്ല ഈ ഗവേഷണത്തിന്‍റെ മുഖ്യ ഐറ്റം എന്ന് പറയാം. അത് ഐബിഎം സമ്മിറ്റ് ആണ്. ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഒന്ന്.

ഡാന്‍ ജേക്കബ്സണിന്‍റെ  സംഘത്തില്‍  ജീവശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എൻജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഗവേഷകര്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ ഏതു രീതിയില്‍ ബാധിക്കുന്നു എന്നത് ഇതുവരെ നാം മനസിലാക്കിയത് ശരിയാണോ എന്നത് വൈറസിന്റെ അടിസ്ഥാന ജീവശാസ്ത്രം, മോളിക്യൂലാര്‍ ഉരുത്തിരിയല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള സമഗ്ര ഗവേഷണമാണ് ഈ സംഘം ഉദ്ദേശിക്കുന്നത്. 

നോവല്‍ കൊറോണ വൈറസ് എങ്ങനെ മരണകാരണമാകുന്നു എന്നതില്‍ ഡാന്‍ ജേക്കബ്സണ്‍ന്‍റെ ഇതുവരെയുള്ള അനുമാനങ്ങള്‍ വ്യത്യസ്തമാണ്. അതിന് സഹായകരകമാകുന്ന സാധ്യതകള്‍ സൂക്ഷ്മ തലത്തില്‍ വിലയിരുത്തും. കൊവിഡ് 19 വൈറസ് ബാധിച്ചാല്‍ പ്രത്യേകതരം ശ്വാസതടസമാണോ സൃഷ്ടിക്കുന്നത് ഇതൊരു രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമണോ എന്ന സംശയം ഇദ്ദേഹത്തിന്‍റെ സംഘത്തിനുണ്ട്. ഇത് തെളിയിക്കപ്പെട്ടാല്‍ ഇതുവരെ കൊറോണ വൈറസ് സംബന്ധിച്ച് അനുമാനങ്ങളില്‍ വലിയ മാറ്റം വരും. 

ബ്രാഡിക്കിനിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍റെ കൊവിഡ് ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ പെരുമാറ്റമാണ് ഡാന്‍ ജേക്കബ്സണ്‍ന്‍റെ  ഇതൊരു രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമണോ പുതിയ സംശയത്തിന്‍റെ അടിസ്ഥാനം. കൊറോണാവൈറസ് മനുഷ്യരെ ബാധിക്കുമ്പോള്‍ ബ്രാഡിക്കിനിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നാടകീയമായി കൂടുന്നുണ്ട്. സാധാരണ നിലയില്‍ ഇതു സംഭവിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇതിനെ അദ്ദേഹം ബ്രാഡിക്കിനിന്‍ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. 

ഇത്തരത്തില്‍ കൊവിഡ് ശരീരത്തില്‍ കയറിയാല്‍ വിവിധ തരത്തില്‍ ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്ത് ഗവേഷണം മുന്നോട്ട് കൊണ്ടുപോകുക എന്നാണ് ഈ സംഘം ഉദ്ദേശിക്കുന്നത്. ഇതിനാണ് ഗവേഷകര്‍ സൂപ്പര്‍ കംപ്യൂട്ടറിന്‍റെ സഹായവും തേടുന്നു. അതിവേഗം കണക്കുകൂട്ടലുകള്‍ നടത്താന്‍ സംഘത്തിന് ഇത് സഹായകമാകും. നേരത്തെയും ഗവേഷണങ്ങള്‍ക്ക് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വ്യക്തിയാണ് ഡാന്‍ ജേക്കബ്സണ്‍. ബയോഎനര്‍ജി, മൈക്രോബയോളജി, ബയോമെഡിസിന്‍, ന്യൂറോസയന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം ഐബിഎം സമ്മിറ്റിനെ ഇദ്ദേഹം ഗവേഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

click me!