NASA Parker Solar Probe : ചരിത്രം, മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യന്‍റെ അന്തരീക്ഷം തൊട്ടു

Web Desk   | Asianet News
Published : Dec 15, 2021, 07:51 PM IST
NASA Parker Solar Probe : ചരിത്രം, മനുഷ്യ നിര്‍മ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യന്‍റെ അന്തരീക്ഷം തൊട്ടു

Synopsis

സൂര്യന്‍റെ രഹസ്യങ്ങള്‍ ഏറ്റവും അടുത്ത് നിന്നും പഠിക്കാന്‍ നാസ ഒരുക്കിയ ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. 

നുഷ്യന് അസാധ്യമെന്ന് തോന്നിയിരുന്ന ആ ദൗത്യം വിജയകരമാക്കി നാസ. ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത പേടകം സൂര്യന്‍റെ അന്തരീക്ഷം തൊട്ടു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് ഈ ചരിത്രം കുറിച്ചത്. സൂര്യന്‍റെ രഹസ്യങ്ങള്‍ ഏറ്റവും അടുത്ത് നിന്നും പഠിക്കാന്‍ നാസ ഒരുക്കിയ ദൗത്യമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കോറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ അന്തരീക്ഷത്തിലൂടെ സൂര്യന്‍റെ മുകളിലുള്ള പാളിയില്‍ ഈ പേടകം പ്രവേശിച്ചുവെന്നാണ് നാസ അറിയിച്ചത്.

സൂര്യന്‍റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍‍ വളരെ മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത് എന്നാണ് നാസ അറിയിക്കുന്നത്. 2018ലാണ് ഈ പേടകം നാസ വിക്ഷേപിച്ചത്. ഇതിനകം ഒന്‍പത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയില്‍ സൂര്യനോട് കൂടുതല്‍ അടുക്കുന്നതിന്‍റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ പറയുന്നത്. 61.63 ലക്ഷം കിലോമീറ്റര്‍ സൂര്യന്‍റെ അടുത്ത് എത്താനാണ് ജനുവരിയില്‍ പാര്‍ക്കര്‍ ദൗത്യം ശ്രമിക്കുക.

എട്ടാമത്തെ തലണ സൂര്യനെ ചുറ്റിയ സമയത്ത് പേടകത്തിന്‍റെ കാന്തിക കണിക അവസ്ഥയില്‍ മാറ്റം സംഭവിച്ചത് മനസിലാക്കിയാണ് സൂര്യന്‍റെ അന്തരീക്ഷത്തില്‍ പാര്‍ക്കര്‍ പ്രവേശിച്ചതായി നാസ മനസിലാക്കിയത്. ജനുവരിക്ക് മുന്‍പ് 15 തവണ പേടകം സൂര്യനെ ചുറ്റും എന്നാണ് നാസ നല്‍കുന്ന വിവരം.

PREV
Read more Articles on
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ