പ്ലൂട്ടോ ഗ്രഹമായി തിരിച്ചെത്തും, ചന്ദ്രനെയും ഗ്രഹമെന്ന് വിളിക്കേണ്ടി വരും; പഠിച്ചതൊക്കെ മാറ്റി പറയേണ്ടി വരുമോ?

Web Desk   | Asianet News
Published : Dec 13, 2021, 10:41 PM IST
പ്ലൂട്ടോ ഗ്രഹമായി തിരിച്ചെത്തും, ചന്ദ്രനെയും ഗ്രഹമെന്ന് വിളിക്കേണ്ടി വരും; പഠിച്ചതൊക്കെ മാറ്റി പറയേണ്ടി വരുമോ?

Synopsis

ഒരു ആകാശഗോളം ഭൂമിശാസ്ത്രപരമായി സജീവമാണെങ്കില്‍ അതിനെ ഒരു ഗ്രഹം എന്ന് വിളിക്കണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. 

ഗ്രഹങ്ങളുടെ (Planet) നിര്‍വചനത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ശാസ്ത്രജ്ഞര്‍. നിലവിലുള്ള നിര്‍വചനം നാടോടിക്കഥകളിലും ജ്യോതിഷത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്ന് പ്രസ്താവിക്കുന്നു. സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലെ (University of Central Florida) ഗ്രഹ ശാസ്ത്രജ്ഞനായ ഫിലിപ്പ് മെറ്റ്സ്ജര്‍ പറയുന്നതനുസരിച്ച് സൂര്യനെ ചുറ്റുകയും ഗോളാകൃതിയിലുള്ള പിണ്ഡവും അതിന്റെ ഭ്രമണപഥത്തിന് ചുറ്റുമുള്ള അയല്‍പക്കത്തെ മായ്ക്കുകയും ചെയ്താല്‍ അതിനെ ഒരു ഗ്രഹം എന്ന് വിളിക്കാം. ഈ നിര്‍വ്വചനം അനുസരിച്ച്, എട്ട് ആകാശഗോളങ്ങള്‍ക്ക് മാത്രമേ ഈ വാദം നിലനില്‍ക്കു. എന്നാല്‍ ഇപ്പോള്‍ ചില വിദഗ്ധര്‍ വിശ്വസിക്കുന്നത്, ആകാശഗോളത്തിന്റെ ഭൗതിക സവിശേഷതകളെ മാത്രം അടിസ്ഥാനമാക്കി കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നിര്‍വചനം ആവശ്യമാണെന്നാണ്.

ഒരു ആകാശഗോളം ഭൂമിശാസ്ത്രപരമായി സജീവമാണെങ്കില്‍ അതിനെ ഒരു ഗ്രഹം എന്ന് വിളിക്കണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. പ്ലൂട്ടോ (Pluto) പോലുള്ള കുള്ളന്‍ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ഛിന്നഗ്രഹങ്ങള്‍ എന്നിവയുള്‍പ്പെടെ നമ്മുടെ സൗരയൂഥത്തിലെ പൊങ്ങിക്കിടക്കുന്ന മറ്റ് നിരവധി ഗോള വസ്തുക്കളെ ഒരു ഗ്രഹം എന്ന് വിളിക്കാന്‍ ഇത് അനുവദിക്കും. ശാസ്ത്രകാരനായ മെറ്റ്സ്ഗര്‍ വിശദീകരിക്കുന്നു, 'സസ്തനികളെ നിര്‍വചിക്കുന്നത് പോലെയാണ്. അവ കരയിലായാലും കടലിലായാലും ജീവിക്കുന്നത് സസ്തനികളാണ്. ഇത് അവയുടെ സ്ഥാനത്തെക്കുറിച്ചല്ല. അവ എന്താണെന്ന് വരുത്തുന്ന ആന്തരിക സവിശേഷതകളെക്കുറിച്ചാണ്.'

മെറ്റ്സ്ജറും സംഘവും ഗ്രഹങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ 400 വര്‍ഷത്തെ ശാസ്ത്രസാഹിത്യത്തിന്റെ ആഴത്തിലുള്ള അവലോകനം നടത്തി, 1630-കളില്‍ ഗലീലിയോ ആദ്യമായി സ്ഥാപിച്ച നിര്‍വചനം യഥാര്‍ത്ഥത്തില്‍ പതുക്കെ മാഞ്ഞുപോയതായി ഇവര്‍ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി സജീവമായ ഭൂമിയെപ്പോലെ, കാലക്രമേണ മാറുന്ന മൂലകങ്ങളാല്‍ നിര്‍മ്മിതമായ വസ്തുക്കളാണ് ഗ്രഹങ്ങള്‍ എന്നായിരുന്നു ഗലീലിയോയുടെ അഭിപ്രായം. ഗ്രഹങ്ങള്‍ സ്വന്തം പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇരുപതാം നൂറ്റാണ്ട് വരെ ഈ നിര്‍വചനം സജീവമായി ഉപയോഗിച്ചിരുന്നു, ഇത് 1930 കളില്‍ പ്ലൂട്ടോയെ ഒരു ഗ്രഹമായി നാമകരണം ചെയ്യപ്പെടുന്നതിന് കാരണമായി. ബിബ്ലിയോമെട്രിക്‌സ് അനുസരിച്ച്, ജ്യോതിശാസ്ത്രജ്ഞര്‍ ഗ്രഹങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത കാലത്ത് ഗലീലിയോയില്‍ നിന്നുള്ള പ്രായോഗിക വര്‍ഗ്ഗീകരണത്തിന്റെ തടസ്സം അവര്‍ കണ്ടു, നാടോടിക്കഥകള്‍, പഞ്ചഭൂതങ്ങള്‍, ജ്യോതിഷം എന്നിവയില്‍ മായം കലരുന്നത് കണ്ടുവെന്ന് മെറ്റ്‌സ്ഗര്‍ എടുത്തുപറഞ്ഞു. അത്തരം കപടശാസ്ത്ര സാഹിത്യങ്ങള്‍, സൂര്യനെ ചുറ്റുന്ന ഏറ്റവും വലിയ വസ്തുക്കള്‍ മാത്രമേ ഗ്രഹങ്ങളാണെന്നും മറ്റൊന്നും ആ ഗണത്തില്‍ പെടില്ലെന്നും അവകാശപ്പെട്ടു. കാലക്രമേണ, ഈ ആശയം ശാസ്ത്ര സാഹിത്യത്തിലേക്ക് പോലും കടന്നുവന്നു. ഇപ്പോള്‍ ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. ശാസ്ത്രകൂട്ടായ്മ അംഗീകരിച്ചാല്‍ ഇനി ഗ്രഹങ്ങളുടെ കാര്യത്തില്‍ കാതലായ മാറ്റം വന്നേക്കുമെന്നു ചുരുക്കം.
 

PREV
Read more Articles on
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ