വിക്രം ലാന്‍ഡറിനായി നാസ പരിശോധനകള്‍ നടത്തും

By Web TeamFirst Published Sep 16, 2019, 5:19 PM IST
Highlights

ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും.  

ദില്ലി: ചന്ദ്രയാന്‍-2 വിലെ വിക്രം ലാന്‍ഡറിന്‍റെ ലക്ഷ്യസ്ഥാനമായ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനു മുകളിലൂടെ നാളെയാണ് നാസയുടെ ലൂണാര്‍ നിരീക്ഷണ ഓര്‍ബിറ്റര്‍ പറക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്  പുറത്തുവിട്ടത്.

ലൂണാര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇസ്രോയ്ക്ക് നാസ കൈമാറും.  ചന്ദ്രയാന്‍-2 ഓര്‍ബിറ്ററുമായി ബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി 14 ദിവസത്തിനുള്ളില്‍ ആശയവിനിമയം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. 

സോഫ്റ്റ് ലാന്‍ഡിങ്ങിനു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യസ്ഥാനം തെറ്റിയത്. അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.
 

click me!