ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി

Published : Jun 26, 2026, 05:57 AM IST
Dr. U.P. Rajeev, N Jayan

Synopsis

തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം.

തിരുവനന്തപുരം: ഐഎസ്ആർഓയിലെ നേതൃമാറ്റത്തിന്റെ രണ്ടാം ഘട്ടം പൂ‌ർത്തിയായി. തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററിലും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലും പുതിയ സ്ഥിരം മേധാവിമാരെ നിയമിച്ചു. ഡോ.യു പി രാജീവാണ് വിഎസ്എസ്‍സിയുടെ പുതിയ മേധാവി. എൽപിഎസ്‍സ‍ിയിൽ എൻ ജയനാണ് ഡയറക്ടർ സ്ഥാനം. മുൻ​ഗാമികൾ വിരമിച്ച ഒഴിവിൽ കഴിഞ്ഞ ഒരുമാസം ഇവർക്ക് താത്കാലിക ചുമതല മാത്രമായിരുന്നു. ഇപ്പോഴത് സ്ഥിരപ്പെടുത്തി.

രണ്ട് പ്രധാന കേന്ദ്രങ്ങൾക്ക് പുറമേ മഹേന്ദ്ര​ഗിരി ഐപിആർസിയിലും തിരുവനന്തപുരം ഐഐഎസ്‍യുവിലും കൂടി മാറ്റമുണ്ട്. ഐഐഎസ്‍യു മേധാവി സൗമ്യനാരായണൻ വിരമിക്കുന്ന ഒഴിവിൽ ജോജി ജെ ചാമൻ മേധാവിയാകും. ഐപിആർസിയിൽ അസി‌ർ പാക്കിരാജിന് പകരം നാരായൺ അപ്പുവാണ് പുതിയ ഡയറക്ടർ.

PREV
Read more Articles on
click me!

Recommended Stories

ബഹിരാകാശ നിലയം തകർത്ത് കടലിൽ ഇടാൻ നാസ; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ
പിങ്ക് ഗ്രഹത്തിൽ ഉപ്പുമേഘങ്ങൾ; പുതിയ കണ്ടെത്തലുമായി ഗവേഷക‍‍ർ