ഇന്ന് അര്‍ദ്ധരാത്രി കാണാം ആകാശ വിസ്മയം; എന്താണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം?

By Web TeamFirst Published Aug 12, 2023, 7:31 PM IST
Highlights

ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. 

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ ആകാശത്ത് കാത്തിരിക്കുന്നത് വിസ്മയമാണ്. ആകാശത്ത് ഒരു അത്ഭുത കാഴ്ച എന്ന് പറഞ്ഞാലും തെറ്റില്ല. അതാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം. 

ശരിക്കും ജൂലൈ 17 നു ആരംഭിച്ച പെഴ്സിയിഡിസ് ഉൽ‍ക്കാവർഷം ഒക്ടോബര്‍ വരെ തുടരും. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരത്തിന് അവസാനത്തിലും, മൂന്നാം വാരത്തിന് തുടക്കത്തിലുമാണ് ഈ കാഴ്ച കൂടുതല്‍ ദൃശ്യമാകുന്നത്. അതിനാല്‍ തന്നെ പതിമൂന്നിന് പുലര്‍ച്ചെ മണിക്കൂറില്‍ നൂറു ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നാണ് വാന നിരീക്ഷകര്‍ അനുമാനിക്കുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. നഗ്നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കും എന്നതാണ് പ്രധാന കാര്യം. 

സൌരയൂഥം അടങ്ങുന്ന ഗ്യാലക്സിയായ മില്‍കിവേയുടെ അതിരില്‍ ഉള്ള മേഘങ്ങളാണ് ഉള്‍ട്ട്. ഇവയില്‍ കൂടുതലായി ഛിന്ന ഗ്രഹങ്ങളാണ്. ഇതില്‍ നിന്നുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹത്തില്‍ നിന്നും അവശിഷ്ടങ്ങളാണ് പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തിന് കാരണമാകുന്നത്. പെഴ്സിയിഡിസ് എന്ന നക്ഷത്ര സമൂഹത്തിന്‍റെ ഭാഗത്ത്  നിന്നും ഈ ഉല്‍ക്കകള്‍ വരുന്നതിനാലാണ് ഇതിനെ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം എന്ന് വിളിക്കുന്നത്.  സ്വിഫ്റ്റ്-ടട്ടിൽ ധൂമകേതു സൂര്യനെ ചുറ്റാന്‍ 133 വര്‍ഷം എടുക്കും.

ഉല്‍ക്കവര്‍ഷം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇരുട്ടുള്ള സ്ഥലത്ത് നിന്നും ആകാശത്തേക്ക് നോക്കിയാല്‍ ഉല്‍ക്കവര്‍ഷം വ്യക്തമായി കാണാം
2. ആകാശം മേഘാവൃതം ആണെങ്കില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കില്ല
3. എ ആർ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ  ഉപയോഗിച്ചാല്‍ ഉല്‍ക്കവര്‍ഷത്തിന്‍റെ ഗതി മനസിലാക്കാം. 

ബഹിരാകാശ വിനോദ സഞ്ചാരം തുടങ്ങി, വിജയകരമായി ആദ്യ ദൗത്യം; കാത്തിരിക്കുന്നത് 800ഓളം പേർ, ചെലവ് മൂന്ന് കോടി!

ഇന്ത്യ ഒരുമാസം മുമ്പേ വിക്ഷേപിച്ചു, റഷ്യ ഇന്നും; ചന്ദ്രനിൽ ആദ്യമെത്തുക ചന്ദ്രയാനോ ലൂണയോ, ഉത്തരം ഇതാ....

click me!