ബഹിരാകാശത്തെ ഭാരക്കുറവും ഭൂമിയെ വീക്ഷിക്കാനുമുള്ള അവസരമാണ് സഞ്ചാരികൾക്ക് ഒരുക്കിയത്. മൊത്തം ആറുപേരുമായാണ് വിമാനം കുതിച്ചത്. ഇതിൽ മൂന്ന പേരായിരുന്നു സ്വകാര്യ സഞ്ചാരികൾ.

സാന്‍ ഫ്രാന്‍സിസ്കോ: വാണിജ്യാടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാ​കാശാ വിനോദ സഞ്ചാരം പൂർത്തിയാക്കി വെർജിൻ ​ഗെലാക്ടിക്. ഏഴാമത്തെ പരീക്ഷണപ്പറക്കലിന് ശേഷമാണ് ആദ്യത്തെ ദൗത്യം പൂർത്തിയാക്കിയത്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ദൗത്യത്തിനുപയോ​ഗിച്ചത്. ഭൂമിയിൽ നിന്ന് 13 കിലോമീറ്റർ ഉയരത്തിലായിരുന്നു വിഎസ്എസ് യൂണിറ്റിയെ എത്തിച്ചത്. എവിടെ നിന്ന് റോക്കറ്റുപയോ​ഗിച്ച് ബഹിരാകാശ പരിധിയായ 88.51 കിലോമീറ്റർ ഉയരത്തിലെത്തി. സ്വന്തം റോക്കറ്റാണ് കമ്പനി ഉപയോ​ഗിച്ചത്.

ബഹിരാകാശത്തെ ഭാരക്കുറവും ഭൂമിയെ വീക്ഷിക്കാനുമുള്ള അവസരമാണ് സഞ്ചാരികൾക്ക് ഒരുക്കിയത്. മൊത്തം ആറുപേരുമായാണ് വിമാനം കുതിച്ചത്. ഇതിൽ മൂന്ന പേരായിരുന്നു സ്വകാര്യ സഞ്ചാരികൾ. ഇവരിൽ അമ്മയും മകളും ഉൾപ്പെടും. ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഇതുവരെ എണ്ണൂറിലേറെപ്പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ഡോളർ മുതൽ മൂന്നര ലക്ഷം ഡോളർ വരെയാണ് (മൂന്ന് കോടി ഇന്ത്യൻ രൂപ) ബഹിരാകാശ സഞ്ചാരത്തിന് വേണ്ടത്. 
ആദ്യ ദൗത്യത്തിൽ മുൻ ഒളിമ്പ്യൻ ജോൺ ​ഗുഡ്വിൻ, ആബർഡീൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ അന മേയേഴ്സ് (18), അവളുടെ അമ്മയെയും കെയ്‌ഷ ഷാഹഫും(46) എന്നിവരാണ് ആദ്യ യാത്ര നടത്തിയത്.

ആന്റിഗ്വയിൽ നിന്നുള്ള അന മേയേഴ്‌സും അമ്മ കെയ്‌ഷക്കും മത്സരത്തിലൂടെയാണ് ടിക്കറ്റ് ലഭിച്ചത്. ഇതോടെ ഒരുമിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ അമ്മയും മകളും ഇരുവരും മാറി. ന്യൂകാസിൽ സ്വദേശിയാ ജോൺ ഗുഡ്‌വിൻ, പാർക്കിൻസൺസ് രോഗം ബാധിച്ച് ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ വ്യക്തിയായി മാറി. 2005 ൽ രണ്ടര ലക്ഷം ഡോളറിനാണ് അദ്ദേഹം ടിക്കറ്റ് സ്വന്തമാക്കിയത്. കാരിയർ മദർഷിപ്പ് VMS ഈവ്, ന്യൂ മെക്സിക്കോ സംസ്ഥാനത്തെ സ്‌പേസ്‌പോർട്ട് അമേരിക്കയിൽ നിന്ന് പ്രാദേശിക സമയം എട്ടരക്ക് ന് പുറപ്പെട്ടു.

Virgin Galactic: First space tourists experience weightlessness