Latest Videos

ഒന്നിച്ചുദിച്ച് ശനിയും ചൊവ്വയും, പൂർണ സൂര്യഗ്രഹണം, ഡെവിൾ കോമറ്റ്; ഏപ്രിലിലെ ആകാശത്തുനിന്ന് കണ്ണെടുക്കാനാവില്ല

By Web TeamFirst Published Apr 4, 2024, 6:09 PM IST
Highlights

കോസ്മിക് വിസ്മയങ്ങളുടെ ഏപ്രിൽ. ആകാശത്ത് കാണാനേറെയുണ്ട്...

ആകാശത്ത് അപൂർവ്വ വിസ്മയ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഏപ്രിൽ മാസം. വാനനിരീക്ഷകരിലും ജ്യോതിശാസ്ത്രജ്ഞരിലും മാത്രമല്ല എല്ലാവരിലും കൌതുകവും അമ്പരപ്പും ഉണർത്തുന്ന കാഴ്ചയുടെ വസന്തമാണ് സംഭവിക്കാൻ പോകുന്നത്. 'മദർ ഓഫ് ഡ്രാഗൺസ്' എന്നുവിളിക്കുന്ന പച്ച നിറത്തിലുള്ള വാൽനക്ഷത്രം മുതൽ സമ്പൂർണ സൂര്യഗ്രഹണം വരെ വരെ വൻ കോസ്മിക് വിസ്മയങ്ങളാണ് ഈ മാസം സംഭവിക്കാനിരിക്കുന്നത്.  

ചൊവ്വയും ശനിയും

നേരത്തെ എഴുന്നേൽക്കുന്ന ശീലമുണ്ടെങ്കിൽ ഏപ്രിൽ ആദ്യ പകുതിയിൽ, രാവിലെ ആകാശത്ത് ചൊവ്വയും ശനിയും ഒരുമിച്ച് ഉദിച്ചുയരുന്നത് കാണാൻ കഴിയും. സൂര്യോദയത്തിന് അര മണിക്കൂർ മുമ്പ് ആകാശത്തേക്ക് നോക്കണം. ചക്രവാളത്തിന് ഏകദേശം 10 ഡിഗ്രി മുകളിൽ കിഴക്ക് ഭാഗത്തായി ഇവയെ കാണാൻ കഴിയും. ഏപ്രിൽ രണ്ടാം വാരത്തിൽ അവ ഭൂമിയോട് വളരെ അടുത്തായിരിക്കും, എന്നാൽ ഏറ്റവും അടുത്തെത്തുക ഏപ്രിൽ 10, 11 തീയതികളിലാണ്.

വ്യാഴവും ചന്ദ്രനും

ഏപ്രിൽ 10ന് വൈകുന്നേരം, പടിഞ്ഞാറൻ ആകാശത്ത് വ്യാഴത്തെയും ചന്ദ്രനെയും ഒരുമിച്ച് കാണാം.  സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ഭാഗത്ത് തെളിച്ചമുള്ളതും സ്ഥിരതയുള്ളതുമായ പ്രകാശം കൊണ്ട് വ്യാഴത്തെ തിരിച്ചറിയാൻ കഴിയും. ചന്ദ്രൻ അമാവാസി ഘട്ടം കഴിഞ്ഞ് ചന്ദ്രക്കലയുടെ ആകൃതിയിലായിരിക്കും. പ്രകാശമുള്ള ഉപരിതലത്തിൻ്റെ 7 ശതമാനം മാത്രമേ കാണാൻ കഴിയൂ.

'മദർ ഓഫ് ഡ്രാഗൺസ്'

12പി/പോൺസ്-ബ്രൂക്സ് (12P/Pons-Brooks) എന്ന വാൽനക്ഷത്രം 70 വർഷത്തിന് ശേഷമാണ് ഭൂമിക്ക് അരികിലേക്ക് വരുന്നത്. 'മദർ ഓഫ് ഡ്രാഗൺസ്' എന്നാണ് ഈ പച്ച വാൽനക്ഷത്രം വിശേഷിപ്പിക്കപ്പെടുന്നത്. ബൈനോക്കുലർ അല്ലെങ്കിൽ ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് എളുപ്പത്തിൽ ഈ വാൽനക്ഷത്രം ദൃശ്യമാകും. വാൽനക്ഷത്രം ചന്ദ്രനു തൊട്ടു താഴെയും വ്യാഴത്തിൻ്റെ വലത്തുഭാഗത്തും ആയിരിക്കും കാണപ്പെടുക. സൂര്യാസ്തമയത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ അത് ചക്രവാളത്തിന് മുകളിൽ 10 ഡിഗ്രി താഴുകയും കുറച്ച് കഴിഞ്ഞ് അസ്തമിക്കുകയും ചെയ്യും. സന്ധ്യ കഴിഞ്ഞ് നോക്കുന്നതാണ് നല്ലത്. ഏപ്രിൽ പകുതിക്ക് ശേഷം, ധൂമകേതു നമുക്ക് കാണാൻ കഴിയാത്തവിധം സൂര്യനോട് വളരെ അടുത്ത് വരും. ധൂമകേതു അതിൻ്റെ രൂപം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഡെവിൾ കോമറ്റ് എന്നും അറിയപ്പെടുന്നു. 

'20000 ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്'; ജർമനിയോട് ബോട്‍സ്വാന, ഭീഷണി 'ട്രോഫി ഹണ്ടിംഗ്' തർക്കത്തിനിടെ

സമ്പൂർണ സൂര്യഗ്രഹണം

ഏപ്രിൽ 8നാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുന്നത്. അടുത്ത പൂർണ്ണ സൂര്യഗ്രഹണം 21 വർഷത്തേക്ക് സംഭവിക്കില്ല. നാസയുടെ തത്സമയ വെബ്‌കാസ്റ്റിലൂടെ കാണാൻ കഴിയും. വിവിധ സ്ഥലങ്ങളിൽ നിന്നായി അവർ സ്ട്രീം ചെയ്യും. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. ഏപ്രിൽ 8 ന് സൂര്യഗ്രഹണം യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ദൃശ്യമാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!