Russia New Hypersonic Missiles : രാജ്യത്തെ ഏറ്റവും വലിയ സംഭവം, പുതിയ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പുടിന്‍

By Web TeamFirst Published Dec 31, 2021, 3:20 PM IST
Highlights

റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത് എന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. 

പുതിയ ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ. സിര്‍ക്കോണ്‍  (Zircon) ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ (Hypersonic Missiles) പത്ത് പരീക്ഷണ വിക്ഷേപണങ്ങളാണ് റഷ്യ നടത്തിയത് എന്നാണ് ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചത്. റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കപ്പിലില്‍ നിന്നും, രണ്ടെണ്ണം അന്തര്‍വാഹിനിയില്‍ വിക്ഷേപിച്ചത് എന്നാണ് വിവരം.

റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത് എന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ സംഭവം എന്നാണ് മിസൈല്‍ പരീക്ഷണത്തെ പുടിന്‍‍ വിശേഷിപ്പിക്കുന്നത്. റഷ്യയുടെ പ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായക ചുവട് വയ്പ്പാണ് ഇതെന്നും പുടിന്‍ പറഞ്ഞു.

അതേ സമയം പുതിയ റഷ്യന്‍ പ്രഖ്യാപനത്തില്‍ ചില പാശ്ചത്യ പ്രതിരോധ വിദഗ്ധര്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമായും പുതിയ മിസൈലിന്‍റെ സാങ്കേതിക ശേഷി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ റഷ്യ ഇതുവരെ നടത്തിയിട്ടില്ല. 

2018 ല്‍ പുടിന്‍ പ്രഖ്യാപിച്ച സൈനിക പുനരുദ്ധാരണ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് നേരത്തെ ഇപ്പോള്‍ പരീക്ഷിച്ച ഹൈപ്പര്‍സോണിക് മിസൈല്‍ പ്രഖ്യാപിച്ചത്. അമേരിക്കന്‍ മിസൈല്‍ ഷീല്‍ഡ് സംവിധാനത്തെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ വിന്യാസം അന്ന് പുടിന്‍ പ്രഖ്യാപിക്കപ്പെട്ടതാണ്.

click me!