Elon Musk : അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചൊവ്വയിലേക്ക് യാത്ര ചെയ്യുമെന്ന് എലോണ്‍ മസ്‌ക്

By Web TeamFirst Published Dec 30, 2021, 9:36 PM IST
Highlights

അടുത്തിടെ ഒരു അഭിമുഖത്തില്‍, മസ്‌കിനോട് വീണ്ടും ഒരേ ചോദ്യം ചോദിച്ചു - 'സ്‌പേസ് എക്സ് എപ്പോഴാണ് ചൊവ്വയില്‍ ഒരു മനുഷ്യനെ ഇറക്കുമെന്ന് നിങ്ങള്‍ കരുതുന്നത്?' ഇതിന്, ടെസ്ലയും സ്പേസ് എക്സ് സിഇഒയുമായ എലോണ്‍ മസ്‌ക്ക് മറുപടി പറഞ്ഞത് ഇങ്ങനെ. സാധ്യമായ ഏറ്റവും മികച്ച സാഹചര്യം കണക്കിലെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്പേസ് എക്സിന് ഒരു മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ കഴിയും.

അടുത്തിടെ ഒരു അഭിമുഖത്തില്‍, മസ്‌കിനോട് (Elon Musk) വീണ്ടും ഒരേ ചോദ്യം ചോദിച്ചു - 'സ്‌പേസ് എക്സ് (SpaceX) എപ്പോഴാണ് ചൊവ്വയില്‍ ഒരു മനുഷ്യനെ ഇറക്കുമെന്ന് നിങ്ങള്‍ കരുതുന്നത്?' ഇതിന്, ടെസ്ലയും സ്പേസ് എക്സ് സിഇഒയുമായ എലോണ്‍ മസ്‌ക്ക് മറുപടി പറഞ്ഞത് ഇങ്ങനെ. സാധ്യമായ ഏറ്റവും മികച്ച സാഹചര്യം കണക്കിലെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്പേസ് എക്സിന് ഒരു മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ കഴിയും. ഒരു മോശം സാഹചര്യമാണെങ്കില്‍ ഇത് കുറഞ്ഞത് അടുത്ത 10 വര്‍ഷത്തേക്ക് നീട്ടിയേക്കാം എന്നു മാത്രം.

ജീവനുള്ളതും ശ്വസിക്കുന്നതുമായ ഒരു മനുഷ്യനെ മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് അയക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചയെന്നത് പരിഗണിക്കുമ്പോള്‍, ഇത് ഇപ്പോഴും പ്രശംസനീയമാണ്. ഇതൊരു അരനൂറ്റാണ്ട് മുമ്പ് നമ്മള്‍ കേട്ടിരുന്നുവെങ്കില്‍ അത് അങ്ങേയറ്റം പരിഹാസ്യമാകുമായിരുന്നുവെന്ന് ഓര്‍ക്കണം. ഇപ്പോള്‍, സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പോലുള്ള വലിയ, ഉയര്‍ന്ന റോക്കറ്റുകള്‍ മസ്‌കിന്റെയും മറ്റു പലരുടെയും സ്വപ്‌നം ഉടന്‍ സാധ്യമാക്കിയേക്കാം.

മസ്‌കിന്റെ അമിതമായ ശുഭാപ്തിവിശ്വാസം പോലെയല്ല ഇത്. അഭിമുഖത്തിനിടെ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്‍ അദ്ദേഹത്തോട് ചോദ്യം ചോദിച്ചപ്പോള്‍, മസ്‌ക് ഒരു പത്ത് സെക്കന്‍ഡ് അത് ആലോചിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'ഏകദേശം അഞ്ച് വര്‍ഷമാണ് ഏറ്റവും നല്ല കാര്യം, മോശം അവസ്ഥയാണെങ്കില്‍ ഇത് 10 വര്‍ഷം നീണ്ടേക്കാം,' എല്ലാ ബഹിരാകാശ പ്രേമികളുടെയും ഹൃദയങ്ങളില്‍ ആവേശം ഉണര്‍ത്താന്‍ മതിയായ വാക്കുകളായിരുന്നു ഇത്.

ചൊവ്വയില്‍ മനുഷ്യര്‍ ഇറങ്ങുന്നതിന് ഇത്തരമൊരു സമയപരിധിയെക്കുറിച്ച് മസ്‌ക് സൂചന നല്‍കുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് പറഞ്ഞു, 'അഞ്ച് വര്‍ഷത്തിനുള്ളില്‍ നമ്മള്‍ ചൊവ്വയില്‍ ഇറങ്ങിയില്ലെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടും.' തന്റെ ലക്ഷ്യങ്ങള്‍ക്കായുള്ള സമയപരിധി നഷ്ടപ്പെടുത്തുന്നതിന് മസ്‌ക് കുപ്രസിദ്ധനാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വയില്‍ മനുഷ്യനെ ഇറക്കുക എന്നത് അത്തരത്തിലുള്ള ഒരു ആഗ്രഹമാണ്. അതിനുള്ളത്ര വലിപ്പമുള്ള റോക്കറ്റ് ഉണ്ടാക്കുന്നത് മറ്റൊന്നാണ്.

'ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും നൂതനവുമായ റോക്കറ്റ്' എന്ന് വിളിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ''ഇത് ശരിക്കും അടുത്ത ലെവലാണ്''. സ്റ്റാര്‍ഷിപ്പിലെ ഒപ്റ്റിമൈസേഷന്റെ നിലവാരമാണ് ഈ ദൗത്യത്തിന് നിര്‍ണായകമെന്ന് മസ്‌ക് വിശദീകരിച്ചു. ഓരോ ഭ്രമണപഥത്തിലും ഒരു ടണ്ണിനുള്ള ചെലവ് കുറയ്ക്കാന്‍ റോക്കറ്റിന് കഴിയും 'ആത്യന്തികമായി ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഒരു ടണ്ണിന്റെ ചിലവ് വരും,' മസ്‌ക് വിശദീകരിച്ചു.

ദൗത്യത്തിന് ഇത് നിര്‍ണായകമാകുമെങ്കിലും. തീര്‍ച്ചയായും, ചൊവ്വയിലേക്കുള്ള മനുഷ്യയാത്രയെ രൂപപ്പെടുത്തുന്ന ഒരേയൊരു ഘടകം ഇതായിരിക്കില്ല. മസ്‌കിനും ഈ ശ്രമവുമായി ബന്ധപ്പെട്ട മറ്റ് ഏജന്‍സികള്‍ക്കും അതെല്ലാം കണ്ടുപിടിക്കാന്‍ ഇനിയും സമയമുണ്ട്.

click me!