ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി

Published : Apr 25, 2019, 01:16 PM IST
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി

Synopsis

2016 ല്‍ വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ല എന്നതാണ് കോളനി അപ്രത്യക്ഷമാകുവാന്‍ കാരണമായത്

ലണ്ടന്‍: അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി. 2016 ല്‍ കടലില്‍ മുങ്ങിപ്പോയ കോളനി പിന്നീട് പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടില്ല എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാലവസ്ഥ വ്യതിയാനമാണ് ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവിതം തീര്‍ത്തത് എന്നാണ് ഗവേഷകര്‍ പറയുന്നത്.  ബ്രിട്ടീഷ് ആന്‍റാര്‍ട്ടിക് സര്‍വേയാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്. അന്‍റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്.

2016 ല്‍ വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ല എന്നതാണ് കോളനി അപ്രത്യക്ഷമാകുവാന്‍ കാരണമായത്. എല്ലാ വര്‍ഷവും ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിന്‍ ഇണകള്‍ പ്രജനനം നടത്താറുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഇത് നടക്കുന്നില്ല. ഇത് ലോകത്ത് ഇന്ന് നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ ഇടയാക്കും എന്നാണ് പഠനം പറയുന്നത്. 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ