ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ; ഭ്രമണപഥ മാറ്റം വിജയകരം

Published : Aug 21, 2019, 02:26 PM IST
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ; ഭ്രമണപഥ മാറ്റം വിജയകരം

Synopsis

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 4412 കിലോമീറ്റർ കൂടിയ അകലവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. സെപ്റ്റംബർ 1 വരെ ഭ്രമണപഥം മാറ്റി ചന്ദ്രനിലേക്ക് അകലം കുറയ്ക്കുന്ന പ്രക്രിയ തുടരും. 

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തെ ചന്ദ്ര ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ആദ്യമായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി. ഉപഗ്രഹത്തെ  ചന്ദ്രനുമായി കൂടുതൽ അടുത്ത ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രക്രിയ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ഉച്ചയ്ക്ക് 12:50ന് ആരംഭിച്ച ഭ്രമണപഥ മാറ്റം 1228 സെക്കൻഡുകൾ കൊണ്ട് പൂർത്തിയായി. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 4412 കിലോമീറ്റർ കൂടിയ അകലവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. സെപ്റ്റംബർ 1 വരെ ഭ്രമണപഥം മാറ്റി ചന്ദ്രനിലേക്ക് അകലം കുറയ്ക്കുന്ന പ്രക്രിയ തുടരും. 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ