മോശം കാലാവസ്ഥ: നാസ - സ്പേസ് എക്സ് ബഹിരാകാശ യാത്ര മാറ്റി വച്ചു

By Web TeamFirst Published May 28, 2020, 9:11 AM IST
Highlights

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ ലോഞ്ച് പാഡ് 39 എയിൽ നിന്നുമാണ് സ്പേസ് എക്സ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. 

ഫ്ലോറി‍‍ഡ: രണ്ട് നാസ ഗവേഷകരുമായി ഇന്നലെ വിക്ഷേപിക്കാനിരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സ് കമ്പനിയുടെ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റി വെച്ചു. വിക്ഷേപണം ഇനി ശനിയാഴ്ച നടക്കും. അടുത്ത വിക്ഷേപണം ശനിയാഴ്ച വൈകിട്ട് 3.22-ന് (ഇന്ത്യൻ സമയം അർധരാത്രി 12.52) നടക്കുമെന്ന് നാസയും സ്പേസ് എക്സും അറിയിച്ചു. 

നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഇൻ്റ‍ർനാഷണൽ സ്പേസ് സ്റ്റേഷൻ) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻ്റെ ലക്ഷ്യം. ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. 

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ ലോഞ്ച് പാഡ് 39 എയിൽ നിന്നുമാണ് സ്പേസ് എക്സ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഒൻപത് വ‍ർഷത്തിന് ശേഷമാണ്  അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. 
.

click me!