Supermoon 2022 : ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ; കാണാതെ പോകരുത് വരാനിരിക്കുന്ന ആകാശ വിസ്മയത്തെ

By Web TeamFirst Published Aug 5, 2022, 5:06 PM IST
Highlights

ഒരു സൂപ്പർമൂണിന് ദിനവും കാണുന്ന ചന്ദ്രനെക്കാൾ 14 മുതൽ 30 ശതമാനം വരെ തെളിച്ചം കൂടുതലായിരിക്കും. ബുധനാഴ്ച മുതൽ വെള്ളി വരെ - മൂന്ന് ദിവസത്തേക്ക് ഇത് പൂർണ്ണമായും ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.

ദില്ലി: ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ ഓഗസ്റ്റ് 11 ന് ദൃശൃമാകും. ഈസ്റ്റേൺ ടൈം അനുസരിച്ച് 11ന്  9:36pm നാണ് സൂപ്പർമൂൺ ഉദിച്ചുയരുക.അതായത് ഇന്ത്യയിൽ ഇത് വെള്ളിയാഴ്ചയാകും ദൃശൃമാവുക എന്ന് സാരം.ഈ സൂപ്പർമൂൺ ഫുൾ സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്നു.തുടർച്ചയായി വരുന്ന നാല് സൂപ്പർമൂണുകളിൽ നാലാമത്തേതാണിത്. സ്റ്റർജൻ മൂൺ എന്ന പദം തദ്ദേശീയരായ അമേരിക്കൻ അൽഗോൺക്വിൻ ഗോത്രങ്ങളിൽ നിന്നാണ് കടമെടുത്തത്.

ഒരു സൂപ്പർമൂണിന് ദിനവും കാണുന്ന ചന്ദ്രനെക്കാൾ 14 മുതൽ 30 ശതമാനം വരെ തെളിച്ചം കൂടുതലായിരിക്കും. ബുധനാഴ്ച മുതൽ വെള്ളി വരെ - മൂന്ന് ദിവസത്തേക്ക് ഇത് പൂർണ്ണമായും ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഓഗസ്റ്റ് 12 നും 13 നും പഴ്സീയഡ് ഉൽക്കമഴയും (Perseid meteor shower) ദൃശൃമാകും.മിന്നിത്തിളങ്ങുന്ന ഉൽക്കകൾ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടിൽ കൂടുതൽ വ്യക്തമാകണമെന്നില്ല. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂൺ സമയത്തിലാണ് പഴ്സീയഡ് ഉൽക്കമഴ കൂടുതൽ വ്യക്തമാകുക.

അവർണനീയം മഹാപ്രപഞ്ചം; ജെയിംസ് വെബ് പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു

 പൂർണ്ണ ചന്ദ്രന്റെ കൊടുമുടിയും പെർസീഡ്സ് ഉൽക്കാവർഷവുമായി ബന്ധമുണ്ട്. വർഷങ്ങളിലെ  മികച്ച ഉൽക്കാവർഷങ്ങളെ കണക്കാക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.പെർസീഡ് ഉൽക്കാവർഷങ്ങൾ സാധാരണയായി  മണിക്കൂറിൽ 50 മുതൽ 100 വരെ ഷൂട്ടിംഗ് നക്ഷത്രങ്ങളുടെ പ്രകാശം നൽകാറുണ്ട്. എന്നാൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം പൗർണ്ണമി കാരണം പ്രകാശത്തിന്റെ തീവ്രത ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.

വടക്കേ അമേരിക്കയിൽ സാധാരണയായി മണിക്കൂറിൽ 50 അല്ലെങ്കിൽ 60 ഉൽക്കകൾ കാണപ്പെടാറുണ്ട്. എന്നാൽ ഈ വർഷം അതിന്റെ എണ്ണം 10 ആയി കുറഞ്ഞേക്കും. മണിക്കൂറിൽ 20  എന്ന കണക്കിലായിരിക്കാം ഉൽക്കകൾ കാണപ്പെടുക എന്ന് നാസ അസ്ട്രോണമർ‍ പറഞ്ഞു. ഈ വർഷം പൂർണ്ണ ചന്ദ്രൻ ദൃശൃമാകുന്നതിൽ വ്യത്യാസം സംഭവിക്കുന്നതിന് അനുസരിച്ച് ഓഗസ്റ്റ് 21-നും ഓഗസ്റ്റ് 22-നും ഇടയിൽ ഇത് മങ്ങി തുടങ്ങും. സെപ്റ്റംബർ ഒന്നോടെ ഇവ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് നിഗമനം.

1992-ലാണ് പെർസീഡുകൾ അവസാനമായി കണ്ടെത്തിയത്.ഓരോ 130 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്–ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ടത്ര. അപ്പോൾ അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വർഷത്തിലൊരിക്കലാണ് ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുന്നത്. അപ്പോഴാണ് പഴ്സീയഡ് ഷവർ സംഭവിക്കുന്നതും.

ഛിന്ന​ഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു; ജെയിംസ് വെബ്ബിന് ​ഗുരുതര കേടുപാടുകളെന്ന് റിപ്പോർട്ട്

click me!