5000 വര്‍ഷത്തിനു ശേഷം നഗരങ്ങളെല്ലാം കടലിനടിയില്‍, ഇത് ലോകാവസാനം!; വിചിത്രമായ അവകാശവാദങ്ങൾ

Published : Aug 02, 2021, 08:28 PM ISTUpdated : Aug 02, 2021, 08:34 PM IST
5000 വര്‍ഷത്തിനു ശേഷം നഗരങ്ങളെല്ലാം കടലിനടിയില്‍, ഇത് ലോകാവസാനം!; വിചിത്രമായ അവകാശവാദങ്ങൾ

Synopsis

കാലത്തിനു മുന്നേ നടക്കുന്നുവെന്ന് അവകാശപ്പെടുന്നയാള്‍ 5000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകത്തിന്റെ ദൃശ്യം താന്‍ കണ്ടുവെന്ന് അവകാശപ്പെട്ട് ഒരാൾ. ദൃശ്യത്തിന്റെ ഫോട്ടോ ഹാജരാക്കിയാണ് ഇയാളുടെ അവകാശ വാദം. എഡ്വേര്‍ഡ് എന്നാണ് ഇയാളുടെ പേര്. 'ലോകാവസാനം' എന്ന് വിളിക്കാവുന്ന സംഭവത്തിന്റെ 'ഫോട്ടോഗ്രാഫിക് തെളിവ്' ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

കാലത്തിനു മുന്നേ നടക്കുന്നുവെന്ന് അവകാശപ്പെടുന്നയാള്‍ 5000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകത്തിന്റെ ദൃശ്യം താന്‍ കണ്ടുവെന്ന് അവകാശപ്പെട്ട് ഒരാൾ. ദൃശ്യത്തിന്റെ ഫോട്ടോ ഹാജരാക്കിയാണ് ഇയാളുടെ അവകാശ വാദം. എഡ്വേര്‍ഡ് എന്നാണ് ഇയാളുടെ പേര്. 'ലോകാവസാനം' എന്ന് വിളിക്കാവുന്ന സംഭവത്തിന്റെ 'ഫോട്ടോഗ്രാഫിക് തെളിവ്' ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

കാലാവസ്ഥാ വ്യതിയാനം മൂലം നഗരങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാകുമെന്ന് അദ്ദേഹം പറയുന്നു. ഇത് ലോകത്തിന് കാണിക്കാന്‍ 'കഴിഞ്ഞ' ഒരു യാത്ര താന്‍ നടത്തിയെന്നും അതു കൊണ്ട് തന്നെ താനൊരു സമയ സഞ്ചാരി ആണെന്നും ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.

'അപെക്‌സ് ടിവി' എന്ന ഒരു യൂട്യൂബ് ചാനല്‍ പറയുന്നതനുസരിച്ച്, 2004 ല്‍ എഡ്വേര്‍ഡിനെ ഒരു രഹസ്യ ദൗത്യത്തിന് അയച്ചെന്നും, അതില്‍ ഒരു യാത്രയ്ക്ക് പോകുന്നത് ഉള്‍പ്പെടുന്നുവെന്നും പറയുന്നു. ഇത് ഭാവിയിലെ 3000 വര്‍ഷങ്ങള്‍ മുന്നേയുള്ളതായിരുന്നു. അവിടെ, ലോസ് ഏഞ്ചല്‍സ് നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍ അദ്ദേഹം കണ്ടു. തിരിച്ചുവന്നതിനുശേഷം, വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. 'നിങ്ങളെ വിസ്മയിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു കഥ ഞാന്‍ പറയും. പറയാന്‍ പോകുന്ന സംഭവം 2004 ല്‍ യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ സംഭവിച്ചു,' അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നു.

2018 ഫെബ്രുവരിയില്‍ പങ്കിട്ട, പഴയ വീഡിയോ അടുത്തിടെ വീണ്ടും വൈറലായി. മനസ്സിനെ പൂര്‍ണ്ണമായും ഉലച്ചുകൊണ്ട് താന്‍ കണ്ടത് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 'ഞാന്‍ ഒരു വലിയ തടി പ്ലാറ്റ്‌ഫോമിലാണ് നില്‍ക്കുന്നത്. ഞാന്‍ മാത്രമല്ല, വീടുകള്‍, കെട്ടിടങ്ങള്‍, എല്ലാം തടി കൊണ്ടാണ് നിര്‍മ്മിച്ചത്. അതിനുശേഷം, അത് ലോസ് ആഞ്ചലസ് ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അത്, വെള്ളത്തിനടിയിലെ അതേ നഗരമാണെന്ന് ഞാന്‍ മനസ്സിലാക്കി,' അദ്ദേഹം പറഞ്ഞു. വീഡിയോയില്‍ അയാളുടെ മുഖം മങ്ങിയിരുന്നു. സ്വരം രഹസ്യം പറയുന്നതു പോലെ പതുങ്ങിയതായിരുന്നു. അവസാനം അയാള്‍ തന്റെ മുമ്പിലുണ്ടായിരുന്ന കാഴ്ചയുടെ ഫോട്ടോ കാണിക്കുന്നു.

ഇതാദ്യമായല്ല ഇത്തരം 'ടൈം ട്രാവലേഴ്‌സ്' ഇത്തരം അവകാശവാദങ്ങളളുമായി മുന്നോട്ട് വരുന്നത്. നേരത്തെ, ടിക് ടോക്കിലെ 'ഫ്യൂച്ചര്‍ ടൈംട്രാവെലര്‍' എന്ന പേരുള്ള ഒരാള്‍ ഭൂമിയില്‍ 'അന്യഗ്രഹജീവികളെ' കണ്ടെത്തിയെന്നും അവ മനുഷ്യര്‍ക്കെതിരായ 'യുദ്ധത്തിന് പ്രേരിപ്പിക്കുമെന്നും' പ്രസ്താവിച്ചിരുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത  ഇത്തരം അവകാശവാദങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പലരും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ വൈദഗ്ദ്ധ്യം നേടിയ നിരവധി സംഘടനകള്‍ അവയെ 'തെറ്റാണ്' എന്ന് വിളിക്കുന്നു. അത്തരം കാര്യങ്ങള്‍ പുസ്തകങ്ങളിലും സിനിമകളിലും മാത്രമേ നടക്കൂ എന്ന് അവര്‍ പ്രസ്താവിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ