Solar Eclipse : ഡിസംബര്‍ 4-ന് സമ്പൂര്‍ണ സൂര്യഗ്രഹണം: ഇന്ത്യയില്‍ എങ്ങനെ കാണാം

Web Desk   | Asianet News
Published : Dec 02, 2021, 06:43 PM IST
Solar Eclipse : ഡിസംബര്‍ 4-ന് സമ്പൂര്‍ണ സൂര്യഗ്രഹണം: ഇന്ത്യയില്‍ എങ്ങനെ കാണാം

Synopsis

അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് മുകളില്‍ നടക്കുന്ന ഒരു ധ്രുവഗ്രഹണമായി ഡിസംബര്‍ 4 ന് സൂര്യഗ്രഹണം ദൃശ്യമാകും. 

വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 2021 ഡിസംബര്‍ 4 ന് സംഭവിക്കും. ഈ വര്‍ഷം ജൂണ്‍ 10 ന് നടന്ന ആദ്യ വാര്‍ഷിക സൂര്യഗ്രഹണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസംബര്‍ 4 ന് നടക്കുന്ന സൂര്യഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും. ഈ സൂര്യഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം 4 മണിക്കൂര്‍ 8 മിനിറ്റ് ആയിരിക്കും. ഇന്ത്യന്‍ സമയം അനുസരിച്ച്, ഭാഗിക സൂര്യഗ്രഹണം രാവിലെ 10:59 ന് ആരംഭിക്കും. പൂര്‍ണ്ണ സൂര്യഗ്രഹണം ഉച്ചയ്ക്ക് 12:30 മുതല്‍ ആരംഭിക്കും, പരമാവധി ഗ്രഹണം ഉച്ചയ്ക്ക് 01:03 ന് സംഭവിക്കും. പൂര്‍ണ്ണ ഗ്രഹണം ഉച്ചയ്ക്ക് 01:33 ന് അവസാനിക്കും, ഒടുവില്‍ ഭാഗിക സൂര്യഗ്രഹണം 3:07 ന് അവസാനിക്കും.

അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന് മുകളില്‍ നടക്കുന്ന ഒരു ധ്രുവഗ്രഹണമായി ഡിസംബര്‍ 4 ന് സൂര്യഗ്രഹണം ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൂര്യഗ്രഹണം ദൃശ്യമാകും. എന്നാലിത് ഇന്ത്യയില്‍ നിന്ന് ദൃശ്യമാകില്ല. ഈ സൂര്യഗ്രഹണം തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്കയ്ക്ക് പുറമെ തെക്കന്‍ അറ്റ്‌ലാന്റിക്കിലെ രാജ്യങ്ങളിലും ദൃശ്യമാകും.

പൂര്‍ണ്ണ സൂര്യഗ്രഹണം ഓണ്‍ലൈനില്‍ എപ്പോള്‍, എവിടെ കാണണം?

ഡിസംബര്‍ 4 ന് നടക്കുന്ന സൂര്യഗ്രഹണം നാസയുടെ തത്സമയ സംപ്രേക്ഷണം വഴി സൗകര്യപ്രദവും നിരുപദ്രവകരവുമായ രീതിയില്‍ കാണാന്‍ കഴിയും. ഇത് അന്റാര്‍ട്ടിക്കയിലെ യൂണിയന്‍ ഗ്ലേസിയറില്‍ നിന്നുള്ള കാഴ്ച കാണിക്കും. നാസയുടെ യൂട്യൂബ് ചാനലില്‍ ഇവന്റ് ലൈവ് സ്ട്രീം ചെയ്യും. ഒപ്പം നാസയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും സോളാര്‍ എക്ലിപ്‌സ് സ്ട്രീം ആക്‌സസ് ചെയ്യാന്‍ കഴിയും.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ