2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍ നിരാശരാവേണ്ടിവരും

Published : Dec 15, 2024, 11:56 AM ISTUpdated : Dec 15, 2024, 12:00 PM IST
2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍ നിരാശരാവേണ്ടിവരും

Synopsis

2025ല്‍ രണ്ട് സൂര്യഗ്രഹണവും രണ്ട് ചന്ദ്രഗ്രഹണവും സംഭവിക്കും, എന്നാല്‍ ഇന്ത്യക്കാര്‍ക്ക് കാണാനാവുക ഒരു ഗ്രഹണം മാത്രം

തിരുവനന്തപുരം: വരും വര്‍ഷവും ആകാശകുതകികള്‍ക്ക് കാഴ്‌ചയുടെ വിരുന്നാകും. 2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കാണാനാകും. അവയുടെ തിയതികളും സമയവും പരിശോധിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിരാശരാകേണ്ടിവരും. ഈ നാല് ഗ്രഹണങ്ങളില്‍ ഒരെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് ദൃശ്യമാകൂ. 

1. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 മാര്‍ച്ച് 13-14 

2025ലെ ആദ്യ ഗ്രഹണമായിരിക്കുമിത്. രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ കാഴ്‌ചയായിരിക്കും ഇത്. യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇത് കാണാം. എന്നാല്‍ ഇന്ത്യയില്‍ ഈ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. 

2. ഭാഗികമായ സൂര്യഗ്രഹണം: 2025 മാര്‍ച്ച് 29

2025ലെ ആദ്യ സൂര്യഗ്രഹണത്തില്‍ സൂര്യന്‍റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രന്‍ മറയ്ക്കുകയുള്ളൂ. യൂറോപ്പിലും വടക്കേ ഏഷ്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്കയിലും, ദക്ഷിണ അമേരിക്കയില്‍ ഭാഗികമായും ഇത് ദൃശ്യമാകും. ഈ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യയില്‍ നിന്ന് ദൃശ്യമാവില്ല. 

3. പൂര്‍ണ ചന്ദ്രഗ്രഹണം: 2025 സെപ്റ്റംബര്‍ 7-8

2025ലെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രഗ്രഹണം. അടുത്ത വര്‍ഷം ഇന്ത്യക്കാരുടെ ഏറ്റവും പ്രധാന ആകാശ വിസ്‌മയം ഇതായിരിക്കും. ഇന്ത്യക്ക് പുറമെ യൂറോപ്പിലും ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും ദൃശ്യമാകും. ഇന്ത്യക്കാര്‍ക്ക് മിസ്സ് ചെയ്യാന്‍ കഴിയാത്ത ബഹിരാകാശ വിസ്‌മയമായിരിക്കും ഈ പൂര്‍ണ ചന്ദ്രഗ്രഹണം. 

4. ഭാഗികമായ സൂര്യഗ്രഹണം: 2025 സെപ്റ്റംബര്‍ 21

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഈ ഭാഗിക സൂര്യഗ്രഹണവും കാണാന്‍ അവസരമുണ്ടാകില്ല. അതേസമയം അന്‍റാര്‍ട്ടിക്ക, പസഫിക്, അറ്റ‌ലാന്‍റിക്, ദക്ഷിണ ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 2025ലെ അവസാന ഗ്രഹണം ദൃശ്യമാകും. 

Read more: വീണ്ടും ജെയിംസ് വെബ് ദൂരദർശിനി മാജിക്; ക്ഷീരപഥത്തിന് സമാനമായ ഗ്യാലക്സി കണ്ടെത്തി, കൂടെ അയല്‍ക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍, ബഹിരാകാശ പദ്ധതികളില്‍ വന്‍ തിരിച്ചടിയേറ്റ് ചൈന
നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡിലേക്ക് മാറ്റി