ഭൂമിക്ക് മുകളില്‍ മുപ്പത് കൊല്ലത്തിലെ ഏറ്റവും വലിയ ആകാശ സ്ഫോടനം

By Web TeamFirst Published Mar 18, 2019, 9:22 PM IST
Highlights

നൂറുവര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള മൂന്ന് വലിയ അന്തരീക്ഷ പാറകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്താറുണ്ടെന്നാണ് നാസയുടെ പ്ലാനിറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്‍റലി ജോണ്‍സണ്‍ പറയുന്നു

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഡിസംബറില്‍ മൂപ്പത് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തില്‍ നടന്നതായി നാസ കണ്ടെത്തി. ഇതിന്‍റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ ബഹിരാകാശത്തിലെ പാറകഷ്ണമാണ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതാണ് ഈ സ്ഫോടനം എന്നാണ് നാസ പറയുന്നത്. 

നൂറുവര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള മൂന്ന് വലിയ അന്തരീക്ഷ പാറകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്താറുണ്ടെന്നാണ് നാസയുടെ പ്ലാനിറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്‍റലി ജോണ്‍സണ്‍ പറയുന്നു. ഡിസംബര്‍ 18നാണ് സ്ഫോടനം നടന്നത്. 32കിലോ മീറ്റര്‍/സെക്കന്‍റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. ഈ പാറ ഒരു ഹെക്സഗണ്‍ അംഗിള്‍ പാറയായിരുന്നു എന്നാണ് നാസ പറയുന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു.

ഇതിന്‍റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. ഇത് കടലില്‍ അയതിനാല്‍ വലിയ ഇംപാക്ട് ഉണ്ടായില്ല. 

click me!