വെള്ളത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് 'ഡ്രോപ് ഓഫ് ഡ്രീം'

By Web TeamFirst Published Mar 25, 2019, 9:35 PM IST
Highlights

'ഡ്രോപ് ഓഫ്  ഡ്രീം' എന്ന് പേരിട്ടിട്ടുള്ള ഈ ഹ്രസ്വ ചിത്രം അധ്യാപകനായ പി കെ സുഭാഷാണ് അണിയിച്ചൊരുക്കിയത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഡ്രോപ് ഓഫ്  ഡ്രീം' ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വപ്നത്തിലേക്ക് വഴുതി വീഴുന്ന പെണ്‍കുട്ടി ഒരു മല്‍സ്യത്തെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ് ഹ്രസ്വചിത്രം പറയുന്നത്

കൊച്ചി: ഒരു തുള്ളി വെള്ളം പോലും പാഴാക്കരുതെന്ന് പരിസ്ഥിതിയെ സ്നേഹിക്കുന്നവര്‍ പറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഓരോ ജലദിനങ്ങളും അത്തരം സന്ദേശങ്ങള്‍ പങ്കുവച്ചും പ്രചരിപ്പിച്ചും തന്നെയാണ് കടന്നുപോകുന്നത്. അതിനിടയിലാണ് വെള്ളത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ജലദിനത്തില്‍ ഒരു ഹ്രസ്വചിത്രം പുറത്തുവന്നത്.

'ഡ്രോപ് ഓഫ്  ഡ്രീം' എന്ന് പേരിട്ടിട്ടുള്ള ഈ ഹ്രസ്വ ചിത്രം അധ്യാപകനായ പി കെ സുഭാഷാണ് അണിയിച്ചൊരുക്കിയത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഡ്രോപ് ഓഫ്  ഡ്രീം' ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സ്വപ്നത്തിലേക്ക് വഴുതി വീഴുന്ന പെണ്‍കുട്ടി ഒരു മല്‍സ്യത്തെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ് ഹ്രസ്വചിത്രം പറയുന്നത്.

പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ പെണ്‍കുട്ടിയുടെ സ്വപ്നയാത്രയിലൂടെ വരച്ചുകാട്ടാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സാജന്‍ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ഡ്രോപ് ഓഫ്  ഡ്രീമില്‍ നീലാംബരിയാണ് കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്. അകം പെര്‍ഫോമിംഗ് ആര്‍ട്സ് ആണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

click me!