തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന  ‘ഡ്രീം ലാൻഡ്’, പ്രേക്ഷകരിലേക്കെത്തുന്നു

Published : Mar 14, 2025, 07:42 PM ISTUpdated : Mar 15, 2025, 11:30 PM IST
തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥ പറയുന്ന  ‘ഡ്രീം ലാൻഡ്’, പ്രേക്ഷകരിലേക്കെത്തുന്നു

Synopsis

അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബിജു ഇളകൊളളൂർ രചനയും സംവിധാനവും നിർവഹിച്ച 'ഡ്രീം ലാൻഡ്' എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. 'ഡ്രീം ലാൻഡി'ന്‍റെ പ്രിവ്യു പ്രദർശനം മാർച്ച് ആറാം തിയതി എരിസ് പ്ലക്സ് തീയറ്ററിൽ നടന്നു. പ്രത്യേക സാഹചര്യങ്ങളിൽ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി കോശിയാണ് നിർമാണം. ക്യാമറ പി വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, സംഗീതം അർജുൻ വി അക്ഷയ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു സിനിമാ വാർത്ത പന്ത്രണ്ട് വർഷത്തിന് ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോറി’ൻ്റെ ടീസർ പുറത്തെത്തി എന്നതാണ്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിൻ്റെ ഭർത്താവ് നവീൻ രാജൻ ആണ് നിര്‍മ്മിക്കുന്നത്. മലയാളികളുടെ പ്രിയ നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത് ഹൊറർ ചിത്രമായ  ‘ഹണ്ടി’ല്‍ ആയിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ‘ആസൽ’ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജിനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. മാർച്ച് 21ന്  തിയറ്റർ റിലീസ് ആയി എത്തുന്ന ആക്ഷൻ ഹൊറർ ത്രില്ലർ സഫയർ സ്റ്റുഡിയോസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. 

സംവിധാനം സഹോദരന്‍, 12 വര്‍ഷത്തിന് ശേഷം ഭാവന വീണ്ടും തമിഴില്‍; 'ദി ഡോര്‍' ടീസര്‍

PREV
Read more Articles on
click me!

Recommended Stories

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോര്‍ട് ഫിലിം, മഞ്ജു വാര്യര്‍- ശ്യാമ പ്രസാദ് ചിത്രം 'ആരോ' റിലീസ് ചെയ്തു
രഞ്ജിത്തിന്റെ 'ആരോ' പ്രീമിയർ പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി; പ്രധാന വേഷത്തിൽ ശ്യാമ പ്രസാദും മഞ്ജു വാര്യരും