Childrens Day |അനാഥക്കുഞ്ഞുങ്ങളുടെ നൊമ്പരക്കഥ; 'ലോസ്റ്റ് ഏഞ്ചല്‍സു'മായി കൊച്ചു സംവിധായിക

By Web TeamFirst Published Nov 14, 2021, 5:55 PM IST
Highlights

കുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾക്ക് എതിരെയുള്ള ചിത്രമായിരുന്നു 'പാഠം ഒന്ന് പ്രതിരോധം'.

കുഞ്ഞു മനസിൻ്റെ അനാഥത്വം ഹൃദയസ്പർശിയായി വരച്ചു കാട്ടുന്ന 'ലോസ്റ്റ് ഏഞ്ചല്‍സ്' ( lost angels )എന്ന ഹ്രസ്വചിത്രം(short film) യുട്യൂബിലൂടെ റിലീസ് ചെയ്യുന്നു. ശിശുദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ റിലീസ്. കേന്ദ്രമന്ത്രി രാംദാസ് രാംദാസ് അത് വാലെയുടെ പുരസ്ക്കാരം നേടിയ 'പാഠം ഒന്ന് പ്രതിരോധം' എന്ന ഹ്രസ്വചിത്രത്തിനു ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റിൻ ഷെബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് "ലോസ്റ്റ് ഏഞ്ചൽസ്". തിരുവനന്തപുരം  ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യർത്ഥിനിയാണ് മെഹ്റിൻ. 

റിയൽ സ്റ്റുഡിയോയുടെ ബാനറിൽ ബിജു പ്രവീണാണ് ലോസ്റ്റ് ഏഞ്ചൽസിൻ്റെ നിർമ്മാണം. അഫ്നാൻ റെഫി ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. നഷ്വാ ജസീമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. മെഹ്റിൻ ഷെബീർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണ് ലോസ്റ്റ് ഏഞ്ചൽസ്.

Read Also: 'പാഠം ഒന്ന് പ്രതിരോധം'; ആറാം ക്ലാസുകാരിയുടെ ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു, അഭിനന്ദിച്ച് കേന്ദ്രമന്ത്രി

കുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾക്ക് എതിരെയുള്ള ചിത്രമായിരുന്നു 'പാഠം ഒന്ന് പ്രതിരോധം'.പത്രങ്ങളിൽ നിറഞ്ഞു നിക്കുന്ന പീഢനവാർത്തകളാണ് ലൈംഗീകഅതിക്രമങ്ങൾക്കെതിരെ ഒരു ഹ്രസ്വ ചിത്രം നിർമിക്കാൻ മെഹറിനുള്ള പ്രചോദനമായത്. നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ  ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി "പാഠം ഒന്ന് പ്രതിരോധം " എന്ന ചിത്രം നില കൊള്ളുന്നതായി കേന്ദ്രമന്ത്രി രാംദാസ് രാംദാസ് അത് വാലെ പറഞ്ഞിരുന്നു.

click me!