'യെസ് ഐ ആം എ സോളിസിറ്റ് സെക്സ്, ആനാലും എന്നെ തൊടണോന്നാ അനുമതി വേണം'; രമ്യയുടെ 'അണ്‍ഹൈഡ്' പറയുന്നു

By Web TeamFirst Published Feb 19, 2020, 4:33 PM IST
Highlights

നടി, നര്‍ത്തകി, ഗായിക എന്നീ നിലകളില്‍ തിളങ്ങിയ രമ്യ നമ്പീശന്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തിറങ്ങി.

നടി, നര്‍ത്തകി, ഗായിക എന്നീ നിലകളില്‍ തിളങ്ങിയ രമ്യ നമ്പീശന്‍ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് പുറത്തിറങ്ങി. മിഴ് സൂപ്പർ താരം വിജയ് സേതുപതിയും സംവിധായകൻ കാർ‍ത്തിക് സുബ്ബരാജും നടി മഞ്ജു വാര്യരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധിയാളുകള്‍ ചിത്രം കണ്ടുകഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമല്ല സമൂഹത്തിന് ആകമാനം പുതിയ കാഴ്ചപ്പാടിന്‍റെ സന്ദേശം നല്‍കുന്നതാണ് ചിത്രം.

രമ്യ തന്നെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഇതിവൃത്തം സാമൂഹികമായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ്. ഒരു സ്ത്രീ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ലൈംഗിക ചൂഷണങ്ങളും രമ്യ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നു. ഞാനോ നീയോ അല്ല, ജീവിക്കുകയും സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്ത് നമ്മളായി മുന്നോട്ടുപോവുകയെന്നാണ് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത്.

സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.  'ഹായ് ഫ്രണ്ട്സ്, ഈ ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. ഇതില്‍ നിന്നാണ് ചെറിയൊരു കുഞ്ഞു കാലടികള്‍ വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സിനിമയുടെ എല്ലാ ചേരുവകളോടും കൂടി ഞാനൊരു ചെറി ഹ്രസ്വചിത്രം ചെയ്യുകയാണ്. എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഷയമാണ്. അത് എന്‍റെ യുട്യൂബ് ചാനലില്‍ വൈകാതെ എത്തുമെന്നും രമ്യ നേരത്തെ കുറിച്ചിരുന്നു.

click me!