നായര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ ബിജെപിയുടെ വൃത്തികേട്ട കളിയെന്ന് തരൂര്‍

By Web TeamFirst Published Mar 26, 2019, 5:09 PM IST
Highlights

ബിജെപി ഇപ്പോള്‍ തിരുവനന്തപുരത്ത് ചെയ്യുന്നത് വളരെ സിസ്റ്റമാറ്റിക്കാണ്. അതായത് ബിജെപി എന്ന ലേബല്‍ ഇല്ലാതെ ഒരാള്‍ അയക്കും പോലെ ‌ഞാന്‍ നായര്‍ സമുദായത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് അവര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തനിക്കെതിരെ വാട്ട്സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി ശശി തരൂര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍റെ വാള്‍ പോസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. 2009ലെ തെര‌ഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഒട്ടും പ്രധാന്യം ഉണ്ടായിരുന്നില്ല. 

എന്നാല്‍ 2014 എത്തിയപ്പോള്‍ ഇത് വര്‍ദ്ധിച്ചു എന്ന് കോണ്‍ഗ്രസില്‍ സോഷ്യല്‍ മീഡിയ കൃത്യമായി ഉപയോഗിച്ചിരുന്നത് താന്‍ മാത്രമായിരുന്നു എന്ന് ശശി തരൂര്‍ പറയുന്നു. എന്നാല്‍ 2019 ല്‍ എത്തിയതോടെ എല്ലാം മാറിയിട്ടുണ്ട്. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ അടക്കം സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ബിജെപി ഇപ്പോള്‍ തിരുവനന്തപുരത്ത് ചെയ്യുന്നത് വളരെ സിസ്റ്റമാറ്റിക്കാണ്. അതായത് ബിജെപി എന്ന ലേബല്‍ ഇല്ലാതെ ഒരാള്‍ അയക്കും പോലെ ‌ഞാന്‍ നായര്‍ സമുദായത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടത്തുകയാണ് അവര്‍. ഞാന്‍ തന്നെ ഒരു നായര്‍ സമുദായ അംഗമാണ്. ഇത്തരം വൃത്തികേട്ട കളി ‌ഞങ്ങള്‍ നടത്തില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഒരു വ്യക്തിയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ഒന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്.

അതിനാല്‍ ഇതില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇതില്‍ ഇലക്ഷന്‍ കമ്മീഷന് എന്ത് ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് ഇനിക്കും സംശയമുണ്ട്. കാരണം വ്യക്തിപരമായി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളില്‍ ആരെ കുറ്റം പറയും എന്നത് വലിയ പ്രശ്നമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍റെ വാള്‍ പോസ്റ്റ് എന്ന പരിപാടിയിലാണ് ശശി തരൂരിന്‍റെ പരാമര്‍ശം. ഇ-വാര്‍, ഇ-ട്രോള്‍, ഇ- സ്ഥാനാര്‍ത്ഥി തുടങ്ങിയ നിരവധി സെഗ്മെന്‍റുകളുമായി എത്തുന്ന വാള്‍ പോസ്റ്റ് ഇന്ന് രാത്രി 7.30ന്, ലൈവ് ആയി കാണുവാന്‍ - https://www.asianetnews.com/live-tv

click me!