അനു​ഗ്രഹം തേടി..; മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലെത്തി വിസ്മയയും സുചിത്രയും, 'തുടക്കം' നാളെ മുതൽ

Published : Aug 06, 2026, 01:35 PM IST
vismaya mohanlal

Synopsis

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഓഗസ്റ്റ് 7-ന് റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി വിസ്മയ അമ്മ സുചിത്രയ്‌ക്കൊപ്പം മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി.

ന്റെ ആദ്യ ചിത്രമായ തുടക്കം നാളെ(ഓ​ഗസ്റ്റ് 7ന്) തിയറ്ററുകളിൽ എത്താനിരിക്കെ ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലെത്തി വിസ്മയ മോഹൻലാൽ. അമ്മ സുചിത്ര മോഹൻലാലിനൊപ്പം ആണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് സിനിമയ്ക്കും വിസ്മയയ്ക്കും ആശംസകൾ അറിയിച്ച് കമന്റുകൾ രേഖപ്പെടുത്തുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം.ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

PREV
Read more Articles on
click me!

Recommended Stories

കൂകി വിളികളെ ഇത് പാർവതി തിരുവോത്താണ്!: 20 Years of Parvathy Thiruvothu
ചെയ്ത സിനിമകൾ കൊണ്ട് ബ്രാന്റായി മാറിയ പ്രൊഡക്ഷൻ ഹൗസ്; മലയാളത്തിന്റെ സ്വന്തം ഭാവന സ്റ്റുഡിയോസ്; ബെത്‌ലഹേം കുടുംബ യൂണിറ്റ് ബ്ലോക്ക്ബസ്റ്ററിലേക്ക്