കൻസെപ്റ്റ് ഫോട്ടോഗ്രഫിയിലൂടെ സിനിമാ സ്വപ്നങ്ങളിലേക്ക് അരുൺ രാജ്

Published : Jun 01, 2022, 08:12 PM ISTUpdated : Jun 01, 2022, 08:28 PM IST
കൻസെപ്റ്റ് ഫോട്ടോഗ്രഫിയിലൂടെ സിനിമാ സ്വപ്നങ്ങളിലേക്ക് അരുൺ രാജ്

Synopsis

  Concept photography ഡിജിറ്റൽ വിപ്ലവങ്ങളുടെ ഈ ന്യൂജൻ കാലത്ത് ഒരു  നല്ല തിരക്കഥ കിട്ടിയാൽ, സിനിമ തന്നെ വേണമെന്നില്ല ആ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ. പുതുമയുള്ള ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുകയാണ് കൻസെപ്റ്റ് ഫോട്ടോഗ്രാഫി

ഡിജിറ്റൽ വിപ്ലവങ്ങളുടെ ഈ ന്യൂജൻ കാലത്ത് ഒരു  നല്ല തിരക്കഥ കിട്ടിയാൽ, സിനിമ തന്നെ വേണമെന്നില്ല ആ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ. പുതുമയുള്ള ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുകയാണ് കൻസെപ്റ്റ് ഫോട്ടോഗ്രാഫി. ഒരു പ്രമേയത്തെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ ഒരു കഥയാക്കി അവതരിപ്പിക്കുക എന്നതാണ് ഈ രീതി. ഫാഷൻ ഫോട്ടോഗ്രാഫി, പ്രോഡക്ട് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി.

ഇരുപത്തിയേഴാം വയസ്സിൽ ചുറ്റും ഉള്ള അനീതികളെയും ആശങ്കകളെയും തന്റെ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി ക്ലിക്കുകളിലൂടെ അവതരിപ്പിച്ച്, സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ അരുണരാജ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. യുവ നടിയെ ബലാത്സംഘം ചെയ്ത കേസിൽ വിജയ് ബാബു പൊലീസിന് മുന്നിലേക്ക് എത്തി നിൽക്കുമ്പോൾ,  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് അരുൺ രാജ് തന്റെ പുതിയ ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നത്.

പല പ്രണയങ്ങള്‍, പ്രശസ്തി, മാദകത്തിടമ്പെന്ന വിലാസം, ഒന്നും അവളെ സന്തോഷിപ്പിച്ചില്ല!

ചുരുങ്ങിയ ഫ്രെയിമുകൾ കൊണ്ടു ഒരു പ്രമേയം അവതരിപ്പിക്കണം എന്നതിനാൽ, ഓരോ ഷോട്ടും സ്റ്റോറി ബോർഡ് തയ്യാറാക്കിയ ശേഷമാണ് ഷൂട്ട് ചെയ്യുക. ആകസ്മികമായി സംഭവിക്കുന്ന നിമിഷങ്ങളെ പകർത്തുന്ന പോലെ അല്ല, അത്രമേൽ കൃത്യമായി പ്ലാൻ ചെയ്താൽ മാത്രം ആണ് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിൽ ഓരോ ഫ്രെയിമും ചെയ്‌തേടുക്കാൻ ആകുകയെന്ന് അരുണരാജ് പറയുന്നു. ആദ്യ ക്ലിക്കിൽ നിന്നു അവസാന ചിത്രം വരെ കാണാൻ പ്രേക്ഷകരെ തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ഓരോ കൻസെപ്റ്റും ഡിസൈൻ ചെയ്യപ്പടുന്നത്.

'ഞങ്ങൾ കൊറിയറാണ് ചെയ്യാറ്'; മകനെ സ്കൂളിലാക്കിയ നവ്യയുടെ വാർത്ത, ട്രോൾ പങ്കുവച്ച് താരം

8 വർഷമായി ടെക്നോപാർക്കിൽ ഗ്രാഫിക്സ് മേഖലയിൽ ജോലി ചെയ്യുന്ന അരുണരാജ് തന്റെ തൊഴിലിനൊപ്പം പാഷൻ കൂടി സംയോജിപിക്കാൻ തീരുമാനിച്ചതോടെ ആണ് നമ്മൾ കണ്ട് ആസ്വദിച്ച പല വൈറൽ ചിത്രങ്ങളുടെയും തുടക്കം. കഥാപാത്രങ്ങൾക്ക് ഡയലോഗുകൾ ഇല്ലാത്തതിനാൽ , ഫോട്ടോകളിലെ ചെറിയ എഴുത്തുകൾക്ക് പോലും ഏറെ പ്രധാന്യമുണ്ട്. മാത്രമല്ല അഭിനയിക്കാൻ എത്തുന്നവർ നോട്ടം കൊണ്ടു വേണം, പ്രേക്ഷകരെ പിടിച്ചിരുത്താൻ. 

അതുകൊണ്ട് തന്നെ ഓരോ പ്രമേയത്തിനും അനുയോജ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റിയ കലാകാരന്മാരെ കണ്ടെത്തലും വലിയ ഉത്തരവാദിത്തം ആണെന്ന് അരുണരാജ് പറയുന്നു. പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രങ്ങൾ പകര്‍ത്തിയ ആത്മവിശ്വാസതോടെ സിനിമ എന്ന സ്വപ്നത്തിലേക്ക് ചുവടു വെക്കുകയാണ് അരുണരാജ്. അരങ്ങേറ്റ ചിത്രം ത്രില്ലർ സിനിമയാകുമെന്നാണ് സൂചന..

"

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്