'കൊല ചെയ്ത് തറയിലോ മണ്ണിലോ കുഴിച്ചിടുന്നത് ദൃശ്യത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്,സിനിമ കാരണമെന്ന് കരുതുന്നില്ല'

Published : Oct 01, 2022, 04:42 PM ISTUpdated : Oct 01, 2022, 05:16 PM IST
'കൊല ചെയ്ത് തറയിലോ മണ്ണിലോ കുഴിച്ചിടുന്നത് ദൃശ്യത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്,സിനിമ കാരണമെന്ന് കരുതുന്നില്ല'

Synopsis

ഇന്നത്തെ പ്രധാന വാർത്ത ചങ്ങനാശ്ശേരിയിലെ കൊലയാണ്. ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിൻരെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിൻറെ വീടിന് പിന്നിലെ തറക്കുള്ളിൽ കണ്ടതാണ് വലിയ ചർച്ചയാകുന്നത്. 

ഇന്നത്തെ പ്രധാന വാർത്ത ചങ്ങനാശ്ശേരിയിലെ കൊലയാണ്. ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിൻരെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിൻറെ വീടിന് പിന്നിലെ തറക്കുള്ളിൽ കണ്ടതാണ് വലിയ ചർച്ചയാകുന്നത്. സംസ്ഥാനത്തെ അടുത്ത ദൃശ്യം മോഡൽ കൊല. തറക്കുള്ളിൽ മൃതദേഹം കുഴിച്ച് കോൺക്രീറ്റ് ചെയ്തതാണ് സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിലെ പ്രധാന രംഗവുമായുള്ള സാമ്യം. 

ദൃശ്യം മോഡൽ കൊലയെന്ന പ്രചാരണത്തിനിടെയാണ് ദൃശ്യത്തിൻറെ സംവിധായകൻ ജീത്തു ജോസഫുമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിച്ചത്. ദൃശ്യമാണ് കൊലക്ക് കാരണമെന്ന് കരുതുന്നില്ല. മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങും മുമ്പ് തന്നെ ഒരുപാട് ഉണ്ടായിട്ടുണ്ട്. സിനിമ കുറ്റകൃത്യത്തിന് കാരണമാകുമെന്ന പ്രചാരണം ശരിയല്ലെന്നും ജിത്തു പറഞ്ഞു. റാമിൻറെ ഷൂട്ടിംഗിനായി ലണ്ടനിലാണ് ജിത്തു. എന്തായാലും അബദ്ധത്തിലുള്ള കൊലയും മൃതദേഹം ഒളിപ്പിക്കാൻ മോഹൻലാലിൻറെ ജോർജ്ജ് കുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളുമാണ് ദൃശ്യത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയത്. 

മറ്റ് ഭാഷകളിൽ മൊഴിമാറ്റിയ ദൃശ്യം അവിടെയെല്ലാം ഹിറ്റായി മാറി. 2013-ൽ  മലയാളത്തിൽ ഇറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ൽ ഒടിടി റിലീസായി ഇറങ്ങിയപ്പോഴും സൂപ്പർ ഹിറ്റായി. ആദ്യ ചിത്രത്തിലെ കൊല കണ്ടെത്താനുള്ള വീണ്ടും പൊലീസിൻറെ ശ്രമത്തെ വർഷങ്ങൾക്ക് ശേഷവും ജോർജ്ജുകുട്ടി അതി വിദഗ്ധമായി അതിജീവിക്കുന്നതാണ് രണ്ടാം ഭാഗം. ദൃശ്യം 2 വിൻറെ ഹിന്ദി പതിപ്പ് ഉടൻ ഇറങ്ങാനിരിക്കെയാണ് ദൃശ്യം മോഡൽ കൊല ചർച്ചയാകുന്നത്. ദൃശ്യം മോഡൽ കൊല സിനിമ ഇറങ്ങിയത് മുതൽ സംസ്ഥാനത്ത് പലതവണ ചർച്ചയായതാണ്. 

2021 ൽ ഇരിക്കൂറിൽ അതിഥിതൊഴിലാളിയുടെ മരണവും ദൃശ്യം മോഡൽ കൊലയായിരുന്നു. ആഷികുൾ ഇസ്ളാമിനെ സുഹൃത്ത് കൊന്ന് പണി നടക്കുന്ന ശൗചാലയത്തിൽ മൃതദേഹം ഇട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ  പ്രതി പരേഷ് നാഥ് മണ്ഡൽ പൊലീസിനോട് പറഞ്ഞത് ഞാൻ ദൃശ്യത്തിൻറെ മലയാളമോ ഹിന്ദിയോ പതിപ്പ് കണ്ടില്ലെന്നായിരുന്നു. 2019 ലെ ഉദയം പേരൂർ കൊല അറിയപ്പെട്ടത് ദൃശ്യത്തിൻറെയും തമിഴ് ചിത്രം 96 ൻറെയും മോഡലിൽ. പ്രേം കുമാർ ഭാര്യ വിദ്യയെ കാമുകി സുനിതക്കൊപ്പം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ ദീർഘദൂര ലോറിയിലും ഇട്ടു.  

Read more:  ചങ്ങനാശ്ശേരിയിൽ വീടിൻ്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി: സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം

സ്കൂളിലെ പഴയ സുഹൃത്തുക്കളുടെ 96 മോഡൽ കൂടിക്കാഴ്ചയിലായിരുന്നു പ്രേം കുമാറും സുനിതയും തമ്മിലെ പഴയ പ്രണയം വീണ്ടും സജീവമായത്. പിന്നാലെ പേയാട്ടെ വീട്ടിൽ വെച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഹിറ്റായ സിനിമകൾ പലപ്പോഴും ക്രിമനലുകൾക്ക് പ്രചോദനമാകുന്നുണ്ടെന്നാണ് ആക്ഷേപം. പക്ഷെ കാര്യം നേടാൻ ജീവനെടുക്കാൻ  വരെയും  തയ്യാറുള്ള ക്രിമിനലുകൾ സമൂഹത്തിൽ ഉള്ളപ്പോൾ സിനിമയെ മാത്രം എന്തിന് പഴിക്കുന്നുവെന്ന ചോദ്യവും എന്നും ഉയരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്