ഭര്‍ത്താവ് വിഗ്നേഷ് ശിവനെ വിമർശിച്ച ഇട്ട ഇൻസ്റ്റഗ്രാം സ്റ്റോറി നയന്‍താര ഡിലീറ്റ് ചെയ്തോ?: ഇതാണ് സത്യം

Published : Jul 04, 2025, 02:42 PM IST
Nayanthara

Synopsis

നയൻതാര തന്റെ ഭർത്താവ് വിഗ്നേഷ് ശിവനെ വിമർശിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്ന് ഫാക്ട് ചെക്കുകൾ വ്യക്തമാക്കുന്നു.

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം നയൻതാര തന്റെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനെ വിമർശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് പിന്നീട് അത് ഡിലീറ്റ് ചെയ്തുവെന്ന രീതിയിലുള്ള പോസ്റ്റുകള്‍ കഴി‌ഞ്ഞ ദിവസം തമിഴ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ പോസ്റ്റുകള പൂർണമായും വ്യാജമാണെന്നാണ് ഫാക്ട് ചെക്കുകള്‍ വ്യക്തമാക്കുന്നത്

നയൻതാര തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിഗ്നേഷിനെ വിമർശിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചുവെന്നും അത് ഉടൻ ഡിലീറ്റ് ചെയ്തുവെന്നുമാണ് വാർത്ത. എന്നാൽ @CinemaniaIndia എന്ന എക്സ് ഹാൻഡിൽ വ്യക്തമാക്കിയതനുസരിച്ച് ഈ സ്ക്രീൻഷോട്ട് വ്യാജമാണ്. നയൻതാര ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടില്ല. ഈ വ്യാജ വാർത്ത ആരാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

നയൻതാരയും വിഗ്നേഷ് ശിവനും 2015-ൽ 'നാനും റൗഡി ധാ' എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ പ്രണയത്തിലായവരാണ്. 2022-ൽ ഇവർ വിവാഹിതരായി, തുടർന്ന് സറോഗസി വഴി ഉയിർ, ഉലക് എന്നീ ഇരട്ടക്കുട്ടികളെ സ്വീകരിച്ചു. അടുത്തിടെ, വിഗ്നേഷിന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിൽ ലൈംഗികാരോപണ കേസിൽ പ്രതിയായ ജനി മാസ്റ്ററുമായി സഹകരിച്ചതിന് ഇരുവരും വിമർശനം നേരിട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ നയൻതാര വിഗ്നേഷിനെ വിമർശിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്.

'ലവ് ഇൻഷുറൻസ് കമ്പനി'യുടെ സെറ്റിൽ നിന്ന് ജനി മാസ്റ്റർ പങ്കുവെച്ച ഒരു പോസ്റ്റ് വിഗ്നേഷ് റീ-ഷെയർ ചെയ്തതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ ചിലർ സോഷ്യൽ മീഡിയയിൽ നയൻതാരയേയും വിഗ്നേഷിനേയും വിമർശിച്ചിരുന്നു. എന്നാൽ, നയൻതാര ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും, അവർ വിഗ്നേഷിനെതിരെ പോസ്റ്റ് ഇട്ടുവെന്ന വാർത്ത തെറ്റാണെന്നും വ്യക്തമായി.

നയൻതാരയുടെ കരിയറിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. 2022-ൽ സറോഗസി വഴി കുട്ടികളെ സ്വീകരിച്ചതിനെ ചുറ്റിപ്പറ്റി നിയമപരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു, എന്നാൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ അവർ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അടുത്തിടെ, 'നാനും റൗഡി ധാ' ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷുമായുള്ള നിയമതർക്കവും വാർത്തകളിൽ നിറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്