ഗോഡ് ഫാദര്‍ മലയാളത്തിലിറങ്ങിയാല്‍; ഇവരായിരിക്കും താരങ്ങള്‍; വൈറലായി ഫോട്ടോകള്‍.!

Published : Feb 07, 2023, 01:10 PM ISTUpdated : Feb 07, 2023, 01:11 PM IST
ഗോഡ് ഫാദര്‍ മലയാളത്തിലിറങ്ങിയാല്‍; ഇവരായിരിക്കും താരങ്ങള്‍; വൈറലായി ഫോട്ടോകള്‍.!

Synopsis

മര്‍ലന്‍ ബ്രാന്‍റോ അനശ്വരമാക്കിയ ഡോണ്‍ വിറ്റോ എന്ന ഗോഡ്ഫാദറായി ഈ എഐ ഇമേജ് സീരിസില്‍ എത്തുന്നത് ഗോപിയാണ്. 

കൊച്ചി: ലോക സിനിമയിലെ ക്ലാസിക്കാണ് മരിയ പൂസോ എഴുതിയ നോവലിനെ അധികരിച്ച് എടുത്ത ഫ്രാൻസിസ് കൊപ്പോള സംവിധാനം ചെയ്ത ഗോഡ് ഫാദര്‍ എന്ന സിനിമ. ഇത് മലയാളത്തില്‍ വന്നാല്‍ ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങളായി എത്തും. ആനിമേറ്ററും ഒരു ഫിലിം പ്രോഗ്രാമറുമായ അരുണ്‍ നൂറ തയ്യാറാക്കിയ എഐ ഇമേജുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മര്‍ലന്‍ ബ്രാന്‍റോ അനശ്വരമാക്കിയ ഡോണ്‍ വിറ്റോ എന്ന ഗോഡ്ഫാദറായി ഈ എഐ ഇമേജ് സീരിസില്‍ എത്തുന്നത് ഗോപിയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ഡോണ്‍ വിറ്റോയുടെ മകന്‍ മൈക്കിളായി എത്തുന്നത് മമ്മൂട്ടിയാണ്. ഡോണ്‍ വിറ്റോയുടെ മൂത്തമകനായി എത്തുന്ന സാന്റിനോ കോർലിയോണിന്‍റെ വേഷത്തില്‍ ജയനാണ് പ്രത്യേക്ഷപ്പെടുന്നത്. 

ലൂക്കാ ബ്രാസിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ ആണ് വരുന്നത്. വിർജിൽ സോളോസോ എന്ന വേഷത്തില്‍ എത്തുന്നത് വിജയ് സേതുപതിയാണ്. കേ ആഡംസ് കോർലിയോൺ എന്ന വേഷത്തില്‍ ശോഭനയാണ് ഈ ചിത്രങ്ങളില്‍ ഉള്ളത്. ഡോൺ ബാർസിനിയുടെ വേഷത്തില്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തിലകനാണ്. പ്രധാന വില്ലന്‍ വേഷമായ ഹൈമാൻ റോത്തിന്‍റെ വേഷത്തില്‍ ശ്രീനിവാസാനാണ് ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെയും ഇത്തരം ശ്രദ്ധേയ ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയ വ്യക്തിയാണ് അരുണ്‍ നൂറ. ഹോളിവുഡ് സൂപ്പര്‍ ഹീറോകളെ കേരള പരിസരങ്ങളില്‍ പറിച്ചുനട്ട ഇദ്ദേഹത്തിന്‍റെ രീതി ഏറെ ശ്രദ്ധ നേടിയിരുന്നു. ശശി തരൂരിനെപ്പോലുള്ള പ്രമുഖര്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

കുമ്പളങ്ങി നൈറ്റ്സിന്‍റെ നാലുകൊല്ലം; 'ഷമ്മിയെ പങ്കുവച്ച്' ഫഹദ്.!

'സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ, ഇന്നവർ ഫെമിനിസ്റ്റുകൾ'; തുറന്നടിച്ച് രവീണ ടണ്ടൻ
 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്