'സെറ്റില്‍ ഇക്കയെ ഷമ്മി ആയിട്ടുതന്നെയാണ് കണ്ടത്'; 'കുമ്പളങ്ങി നൈറ്റ്‌സ്' നൂറാം ദിനാഘോഷത്തിന്റെ വീഡിയോ

Published : Aug 01, 2019, 05:43 PM IST
'സെറ്റില്‍ ഇക്കയെ ഷമ്മി ആയിട്ടുതന്നെയാണ് കണ്ടത്'; 'കുമ്പളങ്ങി നൈറ്റ്‌സ്' നൂറാം ദിനാഘോഷത്തിന്റെ വീഡിയോ

Synopsis

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഫാസില്‍, ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.  

'കുമ്പളങ്ങി നൈറ്റ്‌സ്' ചിത്രീകരണത്തിനിടെ ഫഹദിനെ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം 'ഷമ്മി' ആയിത്തന്നെയാണ് കണ്ടതെന്ന് 'ഷമ്മി'യുടെ ഭാര്യ 'സിമി'യുടെ വേഷമിട്ട ഗ്രേസ് ആന്റണി. ചിത്രത്തിന്റെ നൂറാംദിനാഘോഷ വേദിയില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്. ആഘോഷത്തിന്റെ ടീസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തിരക്കഥയില്‍ എഴുതിവെക്കുന്ന പലതും ചിത്രീകരണ ഘട്ടത്തില്‍ നടപ്പിലാക്കിയെടുക്കാനുള്ള ക്രൂവിന്റെ കഷ്ടപ്പാട് കാണുമ്പോള്‍ ഇതൊന്നും ചിന്തിക്കേണ്ടിയിരുന്നില്ലെന്ന് വരെ തോന്നുമെന്നായിരുന്നു രചയിതാവായ ശ്യാം പുഷ്‌കരന്റെ വാക്കുകള്‍. നൂറ് ദിവസത്തെ പ്രദര്‍ശനവിജയമൊക്കെ നേടുമ്പോഴാണ് ആ പരിശ്രമത്തിലൊക്കെ കാര്യമുണ്ടായെന്ന് കരുതുന്നതെന്നും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ ഫാസില്‍, ആഷിക് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരും സംബന്ധിച്ചു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്