മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ്; സര്‍പ്രൈസ് ഉണ്ടാവുമോ എന്ന് ആരാധകര്‍

Published : May 07, 2023, 01:03 PM IST
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ്; സര്‍പ്രൈസ് ഉണ്ടാവുമോ എന്ന് ആരാധകര്‍

Synopsis

മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ഒരുക്കാനുള്ള ആഗ്രഹം ജൂഡ് നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്

ഏറെനാളായി പ്രേക്ഷകര്‍ ഒഴിഞ്ഞുനില്‍ക്കുന്ന തിയറ്ററുകളിലേക്ക് അവരെ കൂട്ടമായി തിരിച്ചെത്തിച്ചിരിക്കുകയാണ് ഒരു മലയാള ചിത്രം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 ആണ് ആ ചിത്രം. തന്‍റെയും സഹപ്രവര്‍ത്തകരുടെയും വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഫലപ്രാപ്തിയില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. അതേസമയം ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ ജൂഡ് പലപ്പോഴും പങ്കുവച്ചിട്ടുള്ള ചിത്രമാണ് ഇത്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും മറ്റൊരിക്കല്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ടും ഇതേ ചിത്രം ജൂഡ് പങ്കുവച്ചിരുന്നു. പുതിയ പോസ്റ്റിന് താഴെ കമന്‍റ് ബോക്സിലും ഇത്തരത്തില്‍ ഒരു സിനിമ സംഭവിക്കുമോ എന്ന ചോദ്യമാണ് സിനിമാപ്രേമികള്‍ ചോദിക്കുന്നത്. നേരത്തെ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തില്‍ ജൂഡ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കാനുള്ള ആഗ്രഹം അന്നുമുതല്‍ അദ്ദേഹം പറയുന്നതാണ്. 

 

അതേസമയം വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് 2018. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കു ശേഷം വന്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ഇതിന്‍റെ പ്രതിഫലനം വൈകുന്നേരം മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ ദൃശ്യമായി. സെക്കന്‍ഡ് ഷോകള്‍ക്കു ശേഷം വെള്ളി, ശനി ദിവസങ്ങളില്‍ പല സെന്‍ററുകളിലും അധിക പ്രദര്‍ശനങ്ങളും നടന്നു. പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 1.85 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ കേരള കളക്ഷന്‍. രണ്ടാം ദിനം ഇരട്ടിയിലേറെ, 3.2- 3.5 കോടി റേഞ്ചില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൂന്ന് ദിവസം നീളുന്ന ആദ്യ വാരാന്ത്യ ബോക്സ് ഓഫീസില്‍ ചിത്രം സമീപകാല മലയാള സിനിമയില്‍ റെക്കോര്‍ഡ് ഇടുമെന്നത് ഉറപ്പാണ്.

ALSO READ : സൗബിന്‍റെ മകനെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി; ചിത്രത്തിന് കൈയടിച്ച് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത