47 കാരനായ നടന്‍ സഹീല്‍ ഖാന്‍ വിവാഹിതനായി വധുവിന് 21; ആശംസയും, ട്രോളുമായി സോഷ്യല്‍ മീഡിയ.!

By Web TeamFirst Published Feb 20, 2024, 9:39 AM IST
Highlights

സാഹിൽ ഖാൻ തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചില ചിത്രങ്ങളും വീഡിയോയും പങ്കുവച്ചതോടെയാണ് വിവാഹ വാര്‍ത്ത ലോകം അറിഞ്ഞത്. 

മുംബൈ: ബോളിവുഡില്‍ അത്ര വിജയിച്ച നടന്‍ അല്ലെങ്കിലും ലൈഫ് സ്റ്റെലിലും ഇന്‍ഫ്ലൂവന്‍സര്‍ എന്ന നിലയിലും ആരാധകരുള്ള നടനാണ് സഹീല്‍ ഖാന്‍. സ്റ്റെല്‍ എന്ന 2001ലെ പടത്തിലാണ് സഹീല്‍ പ്രധാന വേഷത്തില്‍ എത്തിയത്. ബോളിവുഡിനെ പിടിച്ചുകുലുക്കിയ മഹാദേവ് ആപ്പ് കേസിലാണ് നടന്‍റെ പേര് അവസാനം കേട്ടത്. 

നേരത്തെ, ആയിഷ ഷ്രോഫുമായുള്ള സഹീല്‍ ഖാന്‍റെ തര്‍ക്കങ്ങളും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വാർത്തകളിൽ ഇടം നേടിയെങ്കിലും ഇത്തവണ തന്‍റെ രണ്ടാം വിവാഹത്തില്‍ ഏറെ പ്രായം കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചാണ് താരം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

സാഹിൽ ഖാൻ തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചില ചിത്രങ്ങളും വീഡിയോയും പങ്കുവച്ചതോടെയാണ് വിവാഹ വാര്‍ത്ത ലോകം അറിഞ്ഞത്.  ഒരു വീഡിയോയിൽ, സാഹീൽ ഖാൻ തന്‍റെ രണ്ടാം ഭാര്യയെ പരിചയപ്പെടുത്തുമ്പോൾ പറയുന്നു, "എന്‍റെ സുന്ദരിയായ ഭാര്യ" എന്നാണ് പറയുന്നത്. സാഹീൽ ഖാനും വിദേശിയായ ഭാര്യയും ഒരു ഗോൾഫ് കാർട്ടിൽ  ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

സാഹീലിന്‍റെ ഈ വീഡിയോ മാലിദ്വീപിൽ നിന്നുള്ളതാണ്. അവിടെ ദമ്പതികൾ വിവാഹത്തിന് ശേഷം മധുവിധു ആസ്വദിക്കുകയാണ് എന്നാണ് വിവരം. എന്നാല്‍  ഭാര്യയുടെ പേര് എന്താണെന്ന് വ്യക്തമല്ലെങ്കിലും 47 കാരനായ സഹീല്‍ ഖാന്‍ 21കാരിയായ വിദേശ മോഡലിനെയാണ് വിവാഹം കഴിച്ചത് എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sahil Khan (@sahilkhan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sahil Khan (@sahilkhan)

വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, തുർക്കിയിലെ ഇസ്താംബൂളിൽ വധുവിനൊപ്പം സാഹിൽ ഖാൻ വാലന്‍റെയ്ന്‍സ് ദിനം ആഘോഷിച്ചിരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഹീല്‍ ഖാന്‍റെ രണ്ടാം വിവാഹമാണിത്. നേരത്തെ, 2004-ൽ ഇറാനിയൻ വംശജയായ നടി നിഗർ ഖാനെ സഹീല്‍ വിവാഹം കഴിച്ചിരുന്നു. എ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ദമ്പതികൾ പരസ്പരം വേർപിരിഞ്ഞിരുന്നു.

'സുരേഷേട്ടന്‍ അധികം സംസാരിക്കണ്ട, അധികം സംസാരിച്ചാൽ ചിലപ്പോ തോറ്റുപോകും': കാരണം പറഞ്ഞ് അഖില്‍ മാരാര്‍

'മനിതനെ കിടയാത്, എപ്പടിയിങ്കെ ഇന്ത മാതിരി': ഭ്രമയുഗം കണ്ട തമിഴ് റിവ്യൂറുടെ വീഡിയോ വൈറല്‍.!

click me!