'മനസിന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുക', വിദേശത്ത് നിന്നും ചിത്രങ്ങളുമായി വരദ

Published : Feb 19, 2024, 02:49 PM ISTUpdated : Feb 19, 2024, 02:53 PM IST
'മനസിന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുക', വിദേശത്ത് നിന്നും ചിത്രങ്ങളുമായി വരദ

Synopsis

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്.

വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്റസ്ട്രിയിലേക്ക് വന്നത്. അതോടൊപ്പം നടി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആഗ്ര, സുല്‍ത്താന്‍, മകന്റെ അച്ഛന്‍ പോലുള്ള സിനിമകളിലെ വരദയുടെ വേഷം ശ്രദ്ധേയമായിരുന്നു. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് വരദയെ കൂടുതല്‍ പരിചിതയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന മാംഗല്യം എന്ന സീരിയലിലാണ് നിലവില്‍ താരം അഭിനയിക്കുന്നത്.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ വരദ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. യുകെയിലാണ് നടിയിപ്പോൾ. അവധി ദിനങ്ങൾ ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 'നിങ്ങളുടെ മനസിന് സന്തോഷം നൽകുന്നതെന്തോ അത് ചെയ്യുക' എന്ന് പറഞ്ഞാണ് വരദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യുകെയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ വരദയെ കാണാന്‍ തൃഷയെ പോലെയുണ്ട് എന്ന് പറഞ്ഞായിരുന്നു കമന്റുകള്‍. ഒരു ഷോയ്ക്ക് വേണ്ടി യുകെയിൽ എത്തിയതാണ് വരദയെന്നാണ് ടാഗുകൾ സൂചിപ്പി്കുന്നത്. ഇവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കുന്നുണ്ട്.

അതിനിടയില്‍ വരദ വാലന്റൈന്‍സ് ഡേ ആഘോഷിച്ച ചിത്രങ്ങളും വൈറലാവുന്നുണ്ട്. 'ഹാപ്പി വാലന്റൈന്‍സ് ഡേ' എന്ന് പറഞ്ഞ് തന്റെ മനോഹരമായ ചിത്രങ്ങളായിരുന്നു വരദ പങ്കുവച്ചത്. സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണെന്നാണ് പ്രണയ ദിനത്തില്‍ വരദ പങ്കുവച്ച മെസേജ്. 

വല്യേച്ചിയുടെ കരങ്ങളിൽ സുരക്ഷിതയായി കുഞ്ഞ് നിതാര; മക്കളുടെ ഫോട്ടോകളുമായി പേളി

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. വരദയുമായി വേര്‍പിരിഞ്ഞു എന്ന് നടന്‍ വ്യക്തമാക്കുകയായിരുന്നു. അത് ഞങ്ങളുടെ സ്വകാര്യതയാണ്, എന്താണ് കാരണം എന്നോ, ഇപ്പോള്‍ സംസാരിക്കാറുണ്ടോ എന്നോ ഒക്കെയുള്ള കാര്യങ്ങോട് പ്രതികരിക്കാന്‍ താത്പര്യമില്ല എന്ന് മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ജിഷിന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക