ലൂസിഫറിലെ 58 തെറ്റുകള്‍; 'ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല'

By Web TeamFirst Published Jul 27, 2019, 1:11 PM IST
Highlights

ചിത്രത്തിലെ 58 തെറ്റുകളാണ് ഡ്രീം ഹൗസ് എന്‍റര്‍ടെയ്മെന്‍റ്  എന്ന ചാനലിന്‍റെ യൂട്യൂബ് വീഡിയോ കാണിക്കുന്നത്. എന്നാല്‍ ചിത്രത്തെ മോശമാക്കുവാന്‍ അല്ല വെറും വിനോദമായി ഇതിനെ കാണാനാണ് വീഡിയോ നിര്‍മ്മാതാക്കള്‍ ആദ്യം തന്നെ പറയുന്നത്.

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാള സിനിമയിലെ തന്നെ വലിയ വിജയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങിയ ശേഷം ചിത്രത്തിലെ ബ്രില്ല്യന്‍സുകള്‍ ഏറെയാണ് ചര്‍ച്ചയായത്. സംവിധായകന്‍ പൃഥ്വിരാജിന് ഇതിന്‍റെ ക്രഡിറ്റും സോഷ്യല്‍ മീഡിയ നല്‍കി. ഇപ്പോഴിതാ ചിത്രത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഒരു യൂട്യൂബ് വീഡിയോ. 

ചിത്രത്തിലെ 58 തെറ്റുകളാണ് ഡ്രീം ഹൗസ് എന്‍റര്‍ടെയ്മെന്‍റ്  എന്ന ചാനലിന്‍റെ യൂട്യൂബ് വീഡിയോ കാണിക്കുന്നത്. എന്നാല്‍ ചിത്രത്തെ മോശമാക്കുവാന്‍ അല്ല വെറും വിനോദമായി ഇതിനെ കാണാനാണ് വീഡിയോ നിര്‍മ്മാതാക്കള്‍ ആദ്യം തന്നെ പറയുന്നത്. 'അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല'. -ഈ മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 

വാച്ചിലെ സമയം, വസ്ത്രത്തിന്‍റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം ഫേസ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങള്‍ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

click me!