'ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം'; ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും

Published : Feb 23, 2023, 09:08 PM IST
'ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം'; ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും

Synopsis

നാളെയാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയറ്ററുകളിൽ എത്തുന്നത്.

റ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മുന്‍ മന്ത്രി കെ കെ ശൈലജയും എ എ റഹീം എംപിയും. 'ഷി ഈസ് ബാക്ക്' എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്.

'നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും', എന്നാണ് കെ കെ ശൈലജ കുറിച്ചത്. 

'അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ', എന്നാണ് റഹീം കുറിച്ചത്. 

നാളെയാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീൻ ആണ് നായകൻ. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് തിയറ്ററിൽ എത്തിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്‍ദി ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്‍ണകുമാര്‍, സയനോര, രശ്‍മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ‍ണ, റെനീഷ് അബ്‍ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റി-റിലീസിന് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ എത്തി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത