ആമിർ ഖാൻ 12 ദിവസം കുളിച്ചില്ല: ആ റോള്‍ അത്രയും പ്രധാനപ്പെട്ടത്, കാരണം വ്യക്തമാക്കി നടന്‍

Published : May 07, 2025, 03:59 PM IST
ആമിർ ഖാൻ 12 ദിവസം കുളിച്ചില്ല: ആ റോള്‍ അത്രയും പ്രധാനപ്പെട്ടത്, കാരണം വ്യക്തമാക്കി നടന്‍

Synopsis

രണ്ട് ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ 12 ദിവസം കുളിക്കാതെ കഴിച്ചുകൂട്ടിയതായി ആമിർ ഖാൻ വെളിപ്പെടുത്തി. 

മുംബൈ: താന്‍ മുന്‍പ് ചെയ്ത രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി  12 ദിവസം കുളിക്കാതെ കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് പറയുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍.  എബിപി ലൈവുമായുള്ള അഭിമുഖത്തിലാണ് ഈ കാര്യം നടന്‍ വ്യക്തമാക്കിയത്. 

തെരുവിൽ ജീവിക്കുന്ന കഥാപാത്രങ്ങളോട് സത്യസന്ധത പുലർത്താൻ ഷൂട്ടിംഗിനിടെ കുളിക്കുന്നത് ഒഴിവാക്കിയതായി ആമിർ പറഞ്ഞു. രാഘ്, ഗുലാം എന്നീ ചിത്രങ്ങള്‍ ചെയ്യുമ്പോഴാണ് ആമിര്‍ ഈ രീതി പിന്തുടര്‍ന്നത്. രാഘിലെ കഥാപാത്രം വീട്ടിൽ നിന്ന് ഓടിപ്പോയി തെരുവില്‍ ജീവിക്കുന്നയാളാണ്, അതിനാൽ ഒരു റോ ലുക്ക് പരിപാലിക്കാന്‍ വേണ്ടി ഇത് ചെയ്യണമായിരുന്നു എന്നാണ് മി പെര്‍ഫക്ഷണലിസ്റ്റ് എന്ന് വിളിക്കുന്ന താരം പറയുന്നത്. 

ആമിർ പറഞ്ഞു, “ഞാൻ ഇത് ഒരു തവണയല്ല, രണ്ടുതവണ ചെയ്തിട്ടുണ്ട്. രാഘിന്‍റെ ചിത്രീകരണ സമയത്ത്, എന്റെ കഥാപാത്രം വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം തെരുവുകളിൽ താമസിക്കുന്നതിനാൽ ഞാൻ കുളിച്ചില്ല. ആ കഥാപാത്രം യഥാർത്ഥമായി തോന്നണമെന്ന് ഞാൻ ആഗ്രഹിച്ചു, അതിനാൽ റോഡിൽ ജീവിക്കുന്ന ഒരാളെപ്പോലെ തോന്നിക്കാന്‍ ഞാൻ കുളിക്കുന്നത് ഒഴിവാക്കി.”

ഗുലാമിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറഞ്ഞു "ഗുലാമിൽ, ക്ലൈമാക്സിൽ എനിക്ക് കഠിനമായി മർദ്ദനമേറ്റ ഒരു നീണ്ട ആക്ഷൻ സീക്വൻസ് ഉണ്ടായിരുന്നു. ക്രമേണ, എന്‍റെ മുഖത്ത് പരിക്കുകള്‍ കാണണം. ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാ ദിവസവും ഞാൻ കുളിച്ചിരുന്നെങ്കിൽ, ആ പരിക്കിന് ഒരു തുടര്‍ച്ച കിട്ടില്ലായിരുന്നു. അതിനാൽ ആ രംഗത്തില്‍ അതേ രൂപവും ഭാവവും നിലനിർത്താൻ ഒരു ആഴ്ചത്തേക്ക് കുളിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. കാരണം അടുത്ത ദിവസം നിങ്ങൾ കുളിക്കുമ്പോൾ, ഫ്രഷ് ആയി കാണപ്പെടും - അത് എനിക്ക് വേണ്ടായിരുന്നു." ആമിര്‍ പറഞ്ഞു. 

ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സീതാരേ സമീൻ പര്‍ ആണ് ആമിറിന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രം. ഇതിന്‍റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കുന്നുണ്ട്. കുറച്ച് കാലതാമസങ്ങൾക്ക് ശേഷം ജൂൺ 20 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത