'ഫോറസ്റ്റ് ഗംപ്' ഹിന്ദിയിലെത്തുമ്പോള്‍ വമ്പന്‍ മേക്കോവറിന് ആമിര്‍ ഖാന്‍

Published : Mar 29, 2019, 11:54 PM IST
'ഫോറസ്റ്റ് ഗംപ്' ഹിന്ദിയിലെത്തുമ്പോള്‍ വമ്പന്‍ മേക്കോവറിന് ആമിര്‍ ഖാന്‍

Synopsis

'ഫോറസ്റ്റ് ഗംപ്' ഹിന്ദിയിലെത്തുമ്പോള്‍ 'ലാല്‍ സിംഗ് ഛദ്ദ' എന്നാണ് പേര്. അദ്വൈത് ഛനാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക കഥാപാത്രത്തിനുവേണ്ടി 20 കിലോ ശരീരഭാരമാണ് ആമിര്‍ കുറയ്ക്കുക.

സ്വന്തം കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി എത്ര വിയര്‍പ്പൊഴുക്കാനും മടിയില്ലാത്ത താരമാണ് ആമിര്‍ ഖാന്‍. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്‍റെ മേക്കോവറുകള്‍ ഗജിനിയിലും ദംഗലിലുമൊക്കെ പ്രേക്ഷകര്‍ കണ്ട് ബോധ്യപ്പെട്ടതുമാണ്. ഇപ്പോഴിതാ പുതിയൊരു ചിത്രത്തിനുവേണ്ടിയും കാര്യമായ മേക്കോവറിന് തയ്യാറെടുക്കുകയാണ് ആമിര്‍. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തുവന്ന വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ ഹിന്ദി റീമേക്കിനുവേണ്ടിയാണ് ആമിറിന്‍റെ തയ്യാറെടുപ്പ്.

ഫോറസ്റ്റ് ഗംപ് ഹിന്ദിയിലെത്തുമ്പോള്‍ ലാല്‍ സിംഗ് ഛദ്ദ എന്നാണ് പേര്. അദ്വൈത് ഛനാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക കഥാപാത്രത്തിനുവേണ്ടി 20 കിലോ ശരീരഭാരമാണ് ആമിര്‍ കുറയ്ക്കുക. പ്രശസ്ത ന്യുട്രീഷണല്‍ ബയോകെമിസ്റ്റ് ദുരന്തറാണ് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക. ദംഗലിലെ മേക്കോവറിനുവേണ്ടിയും ആമിറിനെ സഹായിച്ചത് ഇദ്ദേഹമാണ്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വയാകോം 18 എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം 2020 ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും