ഇത് ശരിക്കും ലാലേട്ടന്‍ തന്നെയല്ലേ; ലേഡി ഒടിയന്‍റെ 'ഒടിവിദ്യയില്‍' ഞെട്ടി സോഷ്യല്‍ മീഡിയ

Published : Mar 27, 2019, 08:44 PM IST
ഇത് ശരിക്കും ലാലേട്ടന്‍ തന്നെയല്ലേ; ലേഡി ഒടിയന്‍റെ 'ഒടിവിദ്യയില്‍' ഞെട്ടി സോഷ്യല്‍ മീഡിയ

Synopsis

മോഹന്‍ലാലിന്‍റെ കിടിലന്‍ മേക്കോവറില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒടിയന്‍. ദിവസങ്ങള്‍ നീണ്ട വര്‍ക്കൗട്ടും മീശയും താടിയും വടിച്ചുള്ള രൂപമാറ്റവും അടക്കം കഥാപത്രത്തിനായി ലാലേട്ടന്‍റെ പരിശ്രമങ്ങള്‍ ഏറെയായിരുന്നു. 

മോഹന്‍ലാലിന്‍റെ കിടിലന്‍ മേക്കോവറില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒടിയന്‍. ദിവസങ്ങള്‍ നീണ്ട വര്‍ക്കൗട്ടും മീശയും താടിയും വടിച്ചുള്ള രൂപമാറ്റവും അടക്കം കഥാപത്രത്തിനായി ലാലേട്ടന്‍റെ പരിശ്രമങ്ങള്‍ ഏറെയായിരുന്നു. ഏറെ പണിയെടുത്ത് ചെയ്യേണ്ട ഫൈറ്റ് സീനുകളും ഡ്യൂപ്പില്ലാതെ ചെയ്ത രംഗങ്ങളും ഒടിയനെ വ്യത്യസ്തമാക്കി.

ഒടി വിദ്യയിലൂടെ രൂപമാറ്റം വരുത്തി പേടിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. എന്നാല്‍ ഇവിടെ പുതിയൊരു ഒടിവിദ്യയാണ് സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുന്നത്. സെക്കന്‍റുകള്‍ കൊണ്ട് ' ഒടിവിദ്യ' കൊണ്ട് രൂപം മാറുന്ന സ്ത്രീയാണ് താരം. മുടി പിന്നിലേക്ക് കെട്ടി തലയില്‍ ഷാല്‍ ഒടിയന്‍ സ്റ്റൈലില്‍ കെട്ടി മുഖം ഒരു സൈഡിലേക്ക് തിരിക്കുന്നതോടെ ഒടിയന്‍ റെഡി. അവിശ്വസനീയമായ സാമ്യം ഒടിയനുമായുണ്ടെന്നാണ് ലഭിക്കുന്ന കമന്‍റുകള്‍.

@surabhiisuruu എന്ന ടിക് ടോക് അക്കൗണ്ടിലാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടിക് ടോക്കിലും ഫേസ്ബുക്കിലുമടക്കം വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതുവരെ കുറച്ച് ലൈക്കുകളും പ്രതികരണങ്ങളുമാത്രമായിരുന്നു  അക്കൗണ്ടിലെ വീഡിയോക്ക് ലഭച്ചിരുന്നത്. എന്നാല്‍ ഈ ഒരു വീഡിയോക്ക് മാത്രം 150 കെ ലൈക്കാണ് ലഭിച്ചത്.

"

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും