കാവ്യയായി 'മനസിനക്കരെ'യിൽ; ഇതുവരെ ചെയ്യാത്ത വേഷമെന്ന് ആരതി സോജൻ

Published : Aug 25, 2021, 01:07 PM IST
കാവ്യയായി 'മനസിനക്കരെ'യിൽ; ഇതുവരെ ചെയ്യാത്ത വേഷമെന്ന്  ആരതി സോജൻ

Synopsis

തന്റെ പുതിയ സീരിയൽ ആരംഭിച്ചതിന്റെ ആവേശത്തിലാണ് പൂക്കാലം വരവായി താരം ആരതി സോജൻ . 

ന്റെ പുതിയ സീരിയൽ ആരംഭിച്ചതിന്റെ ആവേശത്തിലാണ് പൂക്കാലം വരവായി താരം ആരതി സോജൻ . 'മനസിനക്കരെ' എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഓഗസ്റ്റ് 23ന് സൂര്യ ടിവിയിൽ സംപ്രേഷണം ആരംഭിച്ചുകഴിഞ്ഞു.. സീരിയലിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് ആരതി അവതരിപ്പിക്കുന്നത്.

പരമ്പരയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആരതിയിപ്പോൾ. ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം. ജനപ്രിയ കന്നഡ ഷോയായ 'കാവ്യഞ്ജലി'യുടെ റീമേക്കാണ് മനസിനക്കരെ. ബന്ധുക്കളായ കാവ്യയും അഞ്ജലിയും തമ്മിലുള്ള ആത്മബന്ധമാണ്  ഈ പരമ്പര വരച്ചുകാട്ടുന്നത്. 

ഈ കഥാപാത്രം എന്റെ കരിയറിൽ ഞാൻ കൈകാര്യം ചെയ്തിട്ടുള്ള മറ്റേത് വേഷങ്ങളിൽ നിന്നും  വ്യത്യസ്തമാണ്. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദയമായാണെന്നും താരം പറയുന്നു. കാവ്യ തീർത്തും മോഡേണായ ഒരു പെൺകുട്ടിയാണ്. എന്റെ പതിവ് സാരി വേഷങ്ങളിൽ നിന്ന് മാറുകയാണ്, ഈ പരമ്പരയ്ക്കായി സമ്പൂർണ്ണ മേക്കോവർ നടത്തേണ്ടി വന്നു. കാവ്യയായി  എത്തുന്ന എന്നെ പ്രേക്ഷകർ സ്നേഹിക്കുമെന്ന് കരുതുന്നുവെന്നും ആരതി പറഞ്ഞു.

ആരതി സോജനെ കൂടാതെ, അശ്വതി, വിഷ്ണു വി നായർ, ജെന്നിഫർ ആന്റണി, രോഹിത് വേദ് എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. അശ്വതിയും ആരതിയും എത്തിയ പ്രൊമോ വീഡിയോ തന്നെ  ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത