അച്ഛന്റെയും അമ്മയുടെയും വിവാഹം കാണണമെന്ന് മകൻ; വീണ്ടും കല്യാണം കഴിച്ച് പ്രകാശ് രാജും പോണിയും

Web Desk   | Asianet News
Published : Aug 25, 2021, 12:16 PM IST
അച്ഛന്റെയും അമ്മയുടെയും വിവാഹം കാണണമെന്ന് മകൻ; വീണ്ടും കല്യാണം കഴിച്ച് പ്രകാശ് രാജും പോണിയും

Synopsis

2010ലായിരുന്നു ഡാൻസ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്.

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയതാരമാണ് പ്രകാശ് രാജ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ നിലപാടുകൾ മറയില്ലാതെ പങ്കുവയക്കുന്ന നടൻ കൂടിയാണ്. ഇപ്പോഴിതാ പ്രകാശ് രാജിന്റെയും ഭാര്യ പോണി വർമയുടെയും വിവാഹ വാർഷിക ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാൽ ആഘോഷങ്ങൾക്ക് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. 

മകൻ വേദാന്തിന്റെ ആ​ഗ്രഹപ്രകാരം ഇരുവരും ഒന്നുകൂടി വിവാഹിതരാകുക ആയിരുന്നു. ‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി. എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’, എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. 

2010ലായിരുന്നു ഡാൻസ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്. നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ 2009ൽ ഇവർ വേർപിരിയുക ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്
1978ൽ തുടക്കം, 150ലധികം അവാർഡുകൾ; +1 ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്ക് ഉറപ്പിച്ച് പിള്ളേർ