'ചുണ്ടിൽ ഹാൻസ് ഉണ്ടോ'ന്ന് കമന്റ്; അഭിരാമിയുടെ കുറിക്ക് കൊള്ളുന്ന മറുപടി, 'അതുപൊളിച്ചെന്ന്' മറ്റുള്ളവർ

Published : Aug 02, 2023, 05:48 PM ISTUpdated : Aug 02, 2023, 05:53 PM IST
'ചുണ്ടിൽ ഹാൻസ് ഉണ്ടോ'ന്ന് കമന്റ്; അഭിരാമിയുടെ കുറിക്ക് കൊള്ളുന്ന മറുപടി, 'അതുപൊളിച്ചെന്ന്' മറ്റുള്ളവർ

Synopsis

അമൃത സുരേഷിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ ആണ് മോശം കമന്റ് വന്നത്.

ലയാളികൾക്ക് ഏറെ സുപരിചിതയാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടിയായ അഭിരാമി, സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിരാമി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെ പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്. അവയ്ക്കെല്ലാം തക്കതായ മറുപടി തന്നെ അഭിരാമി നൽകാറുമുണ്ട്. അത്തരത്തിൽ വന്നൊരു മോശം കമന്റും അതിന് അഭിരാമി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അമൃത സുരേഷിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെ ആണ് മോശം കമന്റ് വന്നത്. 'ചുണ്ടിൽ ഹാൻസ് ഉണ്ടോ', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട അഭിരാമി ഉടൻ തന്നെ മറുപടിയുമായി രം​ഗത്തെത്തി. 'നാണമില്ലേ ? വല്ലവരുടേം കുറവുകളെ കണ്ടു പുച്ഛിക്കാൻ. സഹതാപം മാത്രം', എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ അഭിരാമിയെ സപ്പോർട്ട് ചെയ്ത് മറ്റുള്ളവരും രം​ഗത്തെത്തി. 

'കുറവോ? അതെങ്ങനെ പറയാൻ പറ്റും? നിങ്ങൾ മനോഹരിയാണ്... ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു..', എന്നാണ് അഭിരാമിയോട് ചിലർ പറയുന്നത്. നൽകിയ മറുപടി പൊളിച്ചുവെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതേസമയം, കമന്റ് ഇട്ടയാൾക്കും ചിലർ മറുപടി നൽകുന്നുണ്ട്. 'ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്താ ? അതവർ സഹിച്ചോളും. നാണമില്ലാത്ത കുറേ ജന്മങ്ങൾ', എന്നാണ് ഇവർ പറയുന്നത്.  

'ബാല വളരെ നല്ല മനുഷ്യൻ'; മാപ്പ് പറയിപ്പിച്ചതിന് പിന്നാലെ സന്തോഷ് വർക്കി

പ്രോഗ്നാത്തിസം എന്നൊരു ആരോഗ്യ പ്രശ്നമുള്ള ആളാണ് താനെന്ന് മുന്‍പ് പലപ്പോഴും അഭിരാമി തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നമുള്ളത് കൊണ്ടാണ് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാഗത്തെ പ്രശ്‌നങ്ങളുമൊക്കെ അഭിരാമി നേരിടുന്നത്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളും അഭിരാമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നതിന്റെ പേരിലാണ് തനിക്ക് പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുള്ളതെന്നും അഭിരാമി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ