ആസ്തി 2500 കോടി, പ്രതിഫലം 100 കോടി മുതൽ; എന്നിട്ടൊരു 'ഷർട്ട് വാങ്ങാൻ ​​ഗതിയില്ല', അക്ഷയ് കുമാറിന് ട്രോൾ പൂരം

Published : Apr 07, 2026, 09:48 AM ISTUpdated : Apr 07, 2026, 09:54 AM IST
 akshay kumar

Synopsis

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലായുടെ ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു അക്ഷയ് കുമാര്‍.

ബോളിവുഡിലെ സൂപ്പർ സ്റ്റാറാണ് അക്ഷയ് കുമാർ. ഒരുകാലത്ത് ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചിരുന്ന താരത്തിന് സമീപകാലത്തായി വലിയ രീതിയിൽ വീഴ്ചകൾ നേരിടേണ്ടി വന്നിരുന്നു. ചില സിനിമകൾ ഭേദപ്പെട്ട കളക്ഷൻ നേടിയെങ്കിൽ മറ്റ് ചിലതിന് മുടക്കു മുതൽ കൂടി നേടാനായിരുന്നില്ല. തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറാനായി പുതിയ സിനിമയുമായി വീണ്ടും അക്ഷയ് കുമാർ എത്തുകയാണ്. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന്റെ പേര്. പ്രിയദർശൻ ആണ് സംവിധാനം.

കഴിഞ്ഞ ദിവസം ഭൂത് ബംഗ്ലായുടെ ട്രെയിലർ ഈവന്റ് നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അക്ഷയ് കുമാർ എത്തിയ ഔട്ട് ഫിറ്റാണ് ഇപ്പോൾ ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്. ബ്ലാക്ക് പാന്റിനൊപ്പം ഇട്ട ഷർട്ടാണ് ട്രോളിന് കാരണമായത്. കിറിപ്പറിഞ്ഞ ലുക്കിലുള്ളതാണ് ഷർട്ട്. താഴ്ഭാ​ഗത്താണ് ആ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം ഒരു ടയ്യും താരം കെട്ടിയിട്ടുണ്ട്. പരിപാടിയിലെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും നിറഞ്ഞു.

'2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. എന്നിട്ടും ഒരു ഷർട്ട് വാങ്ങാൻ ​​ഗതിയില്ലാത്ത സൂപ്പർ താരം', എന്നാണ് ട്രോളുകളിൽ കുറിച്ചിരിക്കുന്ന വാചകം. 'ഇയാൾ വ്യത്യസ്തമായ ഒരു ലോകത്താണ് ജീവിക്കുന്നത്, സിനിമ എങ്ങനെയായിരിക്കുമെന്ന് അക്ഷയ് ഷർട്ടിലൂടെ കാണിച്ചു തന്നു, ഇന്നലെ ഒരു എലി എന്നെ കടിച്ചു, പൈസ കിട്ടിയാൽ എന്ത് കോമാളിത്തരത്തിനും തയ്യാറാണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനം ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല. ചിത്രം ഏപ്രില്‍ 16ന് തിയറ്ററുകളില്‍ എത്തും. 2024 ഡിസംബറിൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് 2025 മെയ്യില്‍ അവസാനിച്ചിരുന്നു. ഹൊറർ കോമഡി ​ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ.

PREV
Read more Articles on
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ