'ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി'; ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സുവർണക്ഷേത്രം സന്ദർശിച്ച് അല്ലു അർജുൻ

Published : Sep 30, 2022, 09:28 PM IST
'ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി'; ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സുവർണക്ഷേത്രം സന്ദർശിച്ച് അല്ലു അർജുൻ

Synopsis

പുഷ്പ: ദി റൈസിന്റെ മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്,  പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലാണ്.

ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ. നടനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. സുവർണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടൻ സന്ദർശിച്ചു. ഇതിന്റെ ചിത്രങ്ങൾ അല്ലു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

"ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി" എന്നാണ് അല്ലു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. 

അതേസമയം പുഷ്പ: ദി റൈസിന്റെ മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്,  പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.  

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സമന്തയുടെ ഐറ്റം ഡാൻസും ആഘോഷിക്കപ്പെട്ടു.

നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ, പാട്ടും പങ്കുവെച്ചു

കഴിഞ്ഞ ഡിസംബർ 29ന് റിലീസ് ചെയ്ത പുഷ്പ, പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. പി.ആർ.ഒ ആതിര ദിൽജിത്ത്.

സിംഹക്കുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് അല്ലു അര്‍ജുന്‍. പിന്നീട് ആര്യ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളക്കരയുടെ പ്രിയ മല്ലു അര്‍ജുന്‍ ആയി മാറി. അല്ലുവിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വന്‍ പ്രേക്ഷക പിന്തുണയാണ് കേരളത്തില്‍ നിന്നും ലഭിക്കാറുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍