Latest Videos

നടൻ അനന്തകൃഷ്ണന് വിവാഹം, നിശ്ചയത്തിന് ഫുള്‍ സര്‍പ്രൈസ്; വീഡിയോ പുറത്തുവിട്ട് വധു ശരണ്യ

By Web TeamFirst Published May 22, 2024, 4:12 PM IST
Highlights

ഗംഭീര ആഘോഷമായിരുന്നു വിവാഹ നിശ്ചയം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഡെക്രേഷനും ഡ്രസ്സിങും മാത്രമല്ല, കലാപാരിപാടികളും വിവാഹ നിശ്ചയത്തില്‍ അരങ്ങേറി. 

കൊച്ചി: യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ നന്ദകുമാര്‍. കാര്‍ത്തിക് സൂര്യയുടെയും ഗ്ലാമി ഗംഗയുടെയുമൊക്കെ വീഡിയോയിലൂടെയും ശരണ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. തന്‌റെ പ്രണയം വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് മുന്‍പ് ശരണ്യ പങ്കുവച്ച വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ അഭിനയിക്കുന്ന നടന്‍ അനന്തകൃഷ്ണനാണ് വരന്‍. വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ശരണ്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. 

ഗംഭീര ആഘോഷമായിരുന്നു വിവാഹ നിശ്ചയം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഡെക്രേഷനും ഡ്രസ്സിങും മാത്രമല്ല, കലാപാരിപാടികളും വിവാഹ നിശ്ചയത്തില്‍ അരങ്ങേറി. നാഗവല്ലിയായി ശരണ്യയും, നഗുലനായി അനന്തുവും എത്തിയത് ആരാധകരുടെ കൈയടി നേടി. അതുകഴിഞ്ഞ് വടം വലിയായിരുന്നു. പെണ്‍വീട്ടുകാരും ചെറുക്കന്‍വീട്ടുകാരും തമ്മിലുള്ള വടം വലി മത്സരത്തില്‍ ജയിച്ചത് ചെറുക്കന്റെ ടീം തന്നെയാണ്. 

കാര്‍ത്തിക് സൂര്യയടക്കമുള്ള സംഘമാണ് ശരണ്യയുടെ ഭാഗത്ത് നിന്ന് വടംവലി സംഘത്തില്‍ ഉണ്ടായിരുന്നത്. 'വലിക്ക് അച്ഛാ, വിട്ടുകൊടുക്കരുത്' എന്നൊക്കെ ശരണ്യ വിളിച്ചു പറയുന്നത് കേള്‍ക്കാം. ചെറുക്കന്റെ ടീമില്‍ മൊത്തം ജിമ്മന്മാരായിരുന്നു. 'തടിയെടുക്കാന്‍ പോകുന്നവരെയൊക്കെ ഇവിടെ കൊണ്ടുവന്നിട്ടിരിക്കുകയാണ്' എന്നാണ് അതിന് കാര്‍ത്തിക് സൂര്യ പറഞ്ഞത്.

ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശരണ്യയും അനന്തുവും ഒന്നിക്കുന്നത്. കോളേജില്‍ വച്ചുള്ള പരിചയമായിരുന്നു. അത് സൗഹൃദമായി, പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നു. താനൊരു യൂട്യൂബര്‍ ആകാനുള്ള കാരണം അനന്തുവാണ് എന്ന് ശരണ്യ പറഞ്ഞിട്ടുണ്ട്. അത്രയധിക പിന്തുണ നല്‍കുന്ന ആളാണ്. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ പ്രപ്പോസ് ചെയ്യണം എന്ന ആഗ്രഹത്തില്‍, ശരണ്യ സര്‍പ്രൈസ് ആയി പ്രപ്പോസ് ചെയ്ത വീഡിയോ ആണ് വിവാഹം അനൗണ്‍സ് ചെയ്തുകൊണ്ട് നേരത്തെ പുറത്തുവിട്ടത്.

നായകരായി അജുവർഗീസും ജോണി ആന്‍റണിയും; സ്വർഗം ചിത്രീകരണം പൂർത്തിയായി

അജിത്തിന്‍റെ 'വിഡാ മുയര്‍ച്ചി' എന്ന് റിലീസാകും? ; ആരാധകര്‍ക്ക് സന്തോഷിക്കാം പുതിയ വിവരം പുറത്ത്

click me!